കരിയർ പേരൻറിംഗിന് തുടക്കമായി

കരിയർ പേരൻറിംഗ് sys ബദിയഡുക്ക സോൺതല ഉദ്ഘാടനം ചെടേക്കാൽ താജുൽ ഉലമ സുന്നി സെന്ററിൽ വെച്ച് നടന്നു. സോൺ പരിധിയിൽ പെട്ട മുപ്പത്തെട്ടോളം യൂണിറ്റുകളിൽ തുടർ ദിവസങ്ങളിൽ കരിയർ ബോധ വൽകരണം സംഘടിപ്പിക്കും. യോഗത്തിൽ അബ്ദുൽ ഖാദിർ അമാനി പൈക്ക അദ്ധക്ഷത വഹിച്ചു. എ.കെ സഖാഫി കന്യാന ഉദ്ഘാടനം ചെയ്തു. നംഷീർ മാസ്റ്റർ അർളടുക്ക ക്ളാസിന് നേതൃത്വം നൽകി. ഹസൈനാർ സഅദി, അബ്ദുറഹ്മാൻ ഹാജി,കബീർ ചെടേക്കാൽ പ്രസംഗിച്ചു. സവാദ് മുസലിയാർ ചെടേക്കാൽ സ്വാഗതവും ഉസ്മാൻ സഅദി നന്ദിയും പറഞ്ഞു.

