ഓട്ടോ ടാക്സി നിരക്ക് വര്‍ധന പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പ്; പണിമുടക്ക് മാറ്റിവച്ചു

തിരുവനന്തപുരം | ഓട്ടോ ടാക്സി പണിമുടക്ക് മാറ്റിവച്ചു. ഇന്ന് നടന്ന ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങളോട് ഗതാഗത മന്ത്രിയില്‍ നിന്ന് അനുകൂല സമീപന മുണ്ടായതോടെയാണിത്. ചാര്‍ജ് വര്‍ധന ആവശ്യം ന്യായമാണെന്ന് മന്ത്രി പറഞ്ഞു.
ഒരു മാസത്തിനുള്ളില്‍ ചാര്‍ജ് വര്‍ധന പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പണിമുടക്ക് മാറ്റിവക്കുകയാണെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.

