KSDLIVENEWS

Real news for everyone

കാസർകോട് ഓൺ-സ്റ്റേജ് ലവേഴ്സ് അസോസിയേഷൻ
ബോൺ വോയേജ് 2021 ‘കോലായിലൊരു സ്നേഹ സംഗമം’ കലാവിരുന്ന് നടന്നു

SHARE THIS ON

കോലായിലെ കുടുംബാംഗങ്ങൾക്ക് വേണ്ടി നടത്തപ്പെട്ട പരിപാടിയിൽ ഷാഫി നാലപ്പാട് അധ്യക്ഷനായി. സ്കാനിയ ബെദിരയും ഹസൈനാർ തോട്ടും ഭാഗവും കോലായയെക്കുറിച്ച് സംസാരിച്ചു.

ഇസ്മായിൽ തളങ്കര, ഷാഫി പള്ളങ്കോട്, മീനാ ജയൻ എന്നിവരെ മാപ്പിള പാട്ടുകൾക്ക് നൽകിയ സംഭാവനകളുടെ പേരിൽ ഷാഫി നാലപ്പാട്, ഹസൈനാർ തോട്ടും ഭാഗം, സ്കാനിയ ബെദിര എന്നിവർ ആദരിച്ചപ്പോൾ , പുതിയ മേഖലകളിൽ ഉയർന്നു വരുന്ന കുരുന്നു പ്രതിഭകളായ നുഹ റഫീഖ്, ഫാത്തിമത്ത് ഷംല , അലീമത്ത് ഷംന എന്നിവരെ ടി.എ. ഷാഫി, ഇബ്റാഹിം ബാങ്കോട്, ജലീൽ പി.കെ. ഉദുമ എന്നിവർ ചേർന്ന് അനുമോദിച്ചു.

അടുത്ത മാസം ലോഞ്ച് ചെയ്യപ്പെടാനിരിക്കുന്ന ,കേരളത്തിലെ ആദ്യ ഹെർബൽ കുടിവെള്ളമായ ഹീലറിന്റെ പ്രീ ലോഞ്ചിംഗ് പ്രദർശ്നം പി.കെ. ജലീൽ ഉദുമ സദസ്സിന് പരിചയപ്പെടുത്തി.

ഇസ്മയിൽ തളങ്കര, ഷാഫി പള്ളങ്കോട്, മീനാ ജയൻ , സാദിക് ഉദുമ, ഹനീഫ് പി. പി , താഹിറ ബെദിര, ഫാത്തിമത്ത് ഷംല , മെഹ് ജബിൻ, അലീമത്ത് ഷംന, സാദിക് ഉദുമ, കെ.എച് മുഹമ്മദ്, മുഹമ്മദ് തൈവളപ്പ്, റഹ്മത്ത് തളങ്കര, കിലാബ് സുബൈർ, മാഹിൻ ലോഫ് , റഹീം ബള്ളൂർ, ഇസ്ഹാഖ് കുരിക്കൾ, ഹയാ ഫാത്തിമ, റാഷിദ് കെ. എച് എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
ഹമീദ് കോളിയടുക്കവും അഷ്ബിയ ആഷും നിയന്ത്രിച്ച പരിപാടിയിൽ ആമു സിറ്റി സ്വാഗതവും റഹീം ബള്ളൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!