KSDLIVENEWS

Real news for everyone

ബിജെപി സംസ്ഥാന സമിതി അംഗത്തെ ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിക്കാന്‍ നീക്കം

SHARE THIS ON

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫില്‍ ബിജെപി അംഗത്തെ നിയമിക്കാന്‍ നീക്കം. ബിജെപി സംസ്ഥാന സമിതി അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഹരി എസ് കര്‍ത്തയെ ആണ് ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിക്കുന്നത്. കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നപ്പോള്‍ ബിജെപി മാധ്യമ വിഭാഗം മേധാവിയായിരുന്നു. ബിജെപി മുഖപത്രം ജന്മഭൂമി മുന്‍ പത്രാധിപര്‍ കൂടിയാണ് ഹരി എസ് കര്‍ത്ത.

ഹരി എസ് കര്‍ത്തയെ ഗവര്‍ണറുടെ അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റായിട്ടാണ് നിയമിക്കുന്നത്. രാജ്ഭവനില്‍ നിന്ന് നിയമനവുമായി ബന്ധപ്പെട്ട ശുപാര്‍ശയടങ്ങിയ ഫയല്‍ ഒരാഴ്ച മുമ്ബ് സെക്രട്ടറിയേറ്റിലെത്തി. നിയമനത്തിന് സര്‍ക്കാരിന്റെ അംഗീകാരം കൂടി ആവശ്യമുണ്ട്.

ഗവര്‍ണര്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ഭരണ-പ്രതിപക്ഷ നിരയില്‍ നിന്ന് ശക്തമായ ആക്ഷേപങ്ങള്‍ ഉയരവെയാണ് ഇത്തരത്തില്‍ ഒരു നീക്കം രാജ്ഭവനില്‍ നിന്ന് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!