KSDLIVENEWS

Real news for everyone

വാവ സുരേഷിന് സി പി എം വീട് നിര്‍മിച്ച്‌ നല്‍കും, അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാകും നിര്‍മാണമെന്ന് മന്ത്രി വാസവന്‍

SHARE THIS ON

കോട്ടയം: വാവ സുരേഷിന് സിപിഎം വീട് നിര്‍മ്മിച്ച്‌ നല്‍കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാകും വീട് നിര്‍മിച്ച്‌ നല്‍കുകയെന്ന് അദ്ദേഹം അറിയിച്ചു. സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജായതിന് തൊട്ടുപിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സമയോചിതമായ ഇടപെടലാണ് ജീവിതത്തിലേക്ക് തിരിച്ച്‌ കൊണ്ടുവന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഒരാഴ്ചയാണ് വാവ സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞത്.

കഴിഞ്ഞ തിങ്കളാഴ്ച കോട്ടയത്തുവച്ചായിരുന്നു സുരേഷിന് പാമ്ബ് കടിയേറ്റത്. ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില സാധാരണനിലയിലായതോടെ ഇന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്തു. തന്റെ രണ്ടാം ജന്മമാണിതെന്നും, കൃത്യസമയത്ത് ചികിത്സ കിട്ടിയത് തുണയായെന്നുമായിരുന്നു സുരേഷിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!