ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കെ ടി ജലീല്‍

കോഴിക്കോട് | ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചതിന് പിന്നാലെ പരിഹാസ ശരവുമായി മുന്‍ മന്ത്രി കെ ടി ജലീലിന്‍്റെ ഫേസ്ബുക്ക് പോസ്റ്റ്. മഹാത്മാ ഗാന്ധിയുടെ കരങ്ങളില്‍ കൊടുത്ത ആയുധം തിരിഞ്ഞു മറിഞ്ഞെത്തിയത് ഗോദ്സെയുടെ കൈയിലെന്നും സമൂഹ നന്മ ലാക്കാക്കി അത് തിരിച്ചു വാങ്ങിയെന്നും ചെയ്തുകൂട്ടിയ പാപങ്ങളുടെ ശമ്ബളം പറ്റി ശിരസ്സ് കുനിച്ച് അപമാനിതനായി ഇനി ശിഷ്ടകാലം കഴിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നിലവിലെ ലോകായുക്തയെ ലക്ഷ്യമിട്ടാണ് പേര് പറയാതെയുള്ള ഈ പരിഹാസം. നേരത്തേ, മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം മുതല്‍ ദിവസങ്ങളോളം ലോകായുക്തക്കെതിരെ ജലീല്‍ ഫേസ്ബുക്കില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

