KSDLIVENEWS

Real news for everyone

ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

SHARE THIS ON

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന പരാതിയിൽ മൊഴി നൽകാൻ പരാതിക്കാരിയായ യുവതി കൊച്ചിയിലെത്തി. രാവിലെ 11.30 ഓടെയാണ് എളമക്കരയിലെ പോലീസ് സ്റ്റേഷനിൽ അഭിഭാഷകയ്ക്കൊപ്പം എത്തിയത്. തുടർന്ന് രഹസ്യമൊഴി രേഖപ്പെടുത്താനായി യുവതിയെ എറണാകുളത്തെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. വൈദ്യപരിശോധനയും നടത്തി.

പത്ത് വർഷം മുൻപ് നടന്ന സംഭവത്തിന്റെ പരാതി ആയതിനാൽ കേസ് അന്വേഷിക്കുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങൾ എളമക്കര പോലീസ് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് കേസ് തിരുവനന്തപുരം ഹൈടെക് സെല്ലിലേക്ക് മാറ്റി കോടതി ഉത്തരവിട്ടിരുന്നു.


2010ൽ എറണാകുളം പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ വീട്ടിലേക്ക് ജോലി വാഗ്ദാനംചെയ്ത് വിളിച്ചുവരുത്തിയശേഷം ബാലചന്ദ്രകുമാർ ബലാത്സംഗം ചെയ്തെന്നാണ് കണ്ണൂർ സ്വദേശിയായ യുവതിയുടെ പരാതി. പീഡനവിവരം പോലീസിൽ അറിയിക്കുമെന്നു പറഞ്ഞപ്പോൾ പീഡനദൃശ്യങ്ങൾ കാണിച്ച് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ബാലചന്ദ്രകുമാറിനെ പിന്നീട് കണ്ടിട്ടില്ലെന്നും മാധ്യമങ്ങൾവഴി വീണ്ടും കണ്ടതോടെയാണ് തിരിച്ചറിഞ്ഞതെന്നും യുവതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!