ഗോള്‍ഡന്‍ വിസയുമായി ബഹ്റൈനും; പത്ത് വര്‍ഷമാണ് കാലാവധി

മനാമ: യു.എ.ഇയ്ക്ക് പുറമേ ബഹ്റൈനും വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചു. പത്ത് വര്‍ഷമാണ് കാലാവധി.നിക്ഷേപം വര്‍ദ്ധിപ്പിക്കുക, ആഗോള പ്രതിഭകളെ ആകര്‍ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണിത്. വിസ ലഭിക്കുന്നവര്‍ക്ക് രാജ്യത്തിന് പുറത്തുപോകാനും പ്രവേശിക്കാനും നിയന്ത്രണങ്ങളില്ല. ഒപ്പം, അടുത്ത ബന്ധുക്കള്‍ക്കുള്ള താമസവും ലഭിക്കും. ഗോള്‍ഡന്‍ റെസിഡന്‍സി വിസ ഉടമകള്‍ക്ക് ആശ്രിതരെ സ്പോണ്സര് ചെയ്യാം. 2,000 ദിനാറിന് മുകളില്‍ ശമ്ബളമുള്ള അഞ്ച് വര്‍ഷമായി ബഹ്റൈനില്‍ താമസിച്ചിരുന്നവര്‍ക്കും വിരമിച്ചവര്‍ക്കും യോഗ്യതയുണ്ട്.
കലാ, കായിക പ്രതിഭകള്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ തുടങ്ങിയവര്‍ക്കും ലഭിക്കും. യോഗ്യരായവര്‍ക്ക് ഗോള്‍ഡന്‍ റെസിഡന്‍സി വിസ പുതുക്കി നല്‍കും

