KSDLIVENEWS

Real news for everyone

ശിരോവസ്ത്ര വിവാദം: കര്‍ണാടകയിലെ കാമ്ബസുകളില്‍ സംഘ് പരിവാര്‍ അനുകൂല വിദ്യാര്‍ഥി സംഘടനകള്‍ കാവിക്കൊടി നാട്ടി

SHARE THIS ON

ശിരോവസ്ത്ര വിവാദത്തില്‍ കര്‍ണാടകയിലെ കാമ്ബസുകളില്‍ സംഘ് പരിവാര്‍ അനുകൂല വിദ്യാര്‍ഥി സംഘടനകള്‍ കാവിക്കൊടി നാട്ടി.നഗരത്തിലെ ബാപ്പുജിനഗറില്‍ സ്ഥിതി ചെയ്യുന്ന കോളജില്‍ നിന്നുള്ള സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.കൊടിമരത്തില്‍ വിദ്യാര്‍ഥി കയറി കാവിക്കൊടി ഉയര്‍ത്തുന്നതും താഴെ കൂട്ടംകൂടി നില്‍ക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ജയ്ശ്രീറാം വിളിച്ച്‌ പ്രോത്സാഹിപ്പിക്കുന്നതും കാണാം.

സംസ്ഥാനത്ത് സംഘര്‍ഷാന്തരീക്ഷം ഉടലെടുത്തതോടെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്മെന്‍റും കര്‍ണാടകയിലെ ജനങ്ങളും വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഭ്യര്‍ഥിച്ചു.

ശിരോവസ്ത്ര വിവാദം: കര്‍ണാടകയിലെ കാമ്ബസുകളില്‍ സംഘ് പരിവാര്‍ അനുകൂല വിദ്യാള്‍ കാവിക്കൊടി നാട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!