ഉപയോക്താക്കള്‍ക്ക് തിരിച്ചടി;മൊബൈല്‍ നിരക്കുകള്‍ കൂട്ടിയേക്കും

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കള്‍ മൊബൈല്‍ നിരക്കുകള്‍ വീണ്ടും കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. വോഡഫോണ്‍ ഐഡിയക്ക് പിന്നാലെ എയര്‍ടെലും ഈ വര്‍ഷം തന്നെ മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന നല്കി. കഴിഞ്ഞ വര്‍ഷം നവംബറില്‍ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ കമ്ബനികള്‍ നിരക്കുകള്‍ 25 ശതമാനം വരെ കൂട്ടിയിരുന്നു.
ടെലികോം കമ്ബനികളെല്ലാം ഈ വര്‍ഷം തന്നെ 25 ശതമാനം വരെ താരിഫ് വര്‍ധിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഈ വര്‍ഷവും വരിക്കാര്‍ക്ക് വന്‍ തിരിച്ചടിയാണ് നേരിടാന്‍ പോകുന്നത്. ഈ വര്‍ഷം തന്നെ മറ്റൊരു നിരക്ക് വര്‍ധനവ് പ്രതീക്ഷിക്കാമെന്ന് ഭാരതി എയര്‍ടെല്ലിന്റെ മാനേജിങ് ഡയറക്ടര്‍ ഗോപാല്‍ വിറ്റല്‍ ഉറപ്പിച്ചു പറഞ്ഞു. സമീപകാല താരിഫ് വര്‍ധനകളുടെ അനന്തരഫലങ്ങള്‍ പരിശോധിച്ച ശേഷമാകും പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കുക. 2022-ല്‍ എപ്പോഴെങ്കിലും താരിഫ് വര്‍ധനവ് പ്രതീക്ഷിക്കാം. അടുത്ത 3-4 മാസത്തിനുള്ളില്‍ ഇത് സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല,കാരണം നിലവിലെ നിരക്ക് വര്‍ധനയില്‍ സംഭവിച്ച പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. എങ്കിലും മറ്റൊരു താരിഫ് വര്‍ധനവ് തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു. ഗോപാല്‍ വിറ്റല്‍ പറഞ്ഞു.
2021 നവംബറിലാണ് പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കുകള്‍ 18 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ചത്. വര്‍ഷവും താരിഫ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ റിലയന്‍സ് ജിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും മൊബൈല്‍ സേവന നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍, നവംബറില്‍ കമ്ബനി വരുത്തിയ താരിഫ് വര്‍ധനയോടുള്ള വിപണിയുടെ പ്രതികരണത്തെ ആശ്രയിച്ചായിരിക്കും പുതിയ നീക്കമെന്നും കമ്ബനിയുടെ ഉന്നത ഉദ്യോഗസ്ഥന് വ്യക്തമാക്കിയിരുന്നു.
നവംബറിലെ വര്‍ധനയ്ക്ക് മുന്‍പ് അവസാനം നിരക്ക് കൂട്ടിയത് ഏകദേശം 2 വര്‍ഷം മുന്‍പായിരുന്നു. ഇനി അടുത്ത വര്‍ധനയ്ക്ക് രണ്ടു വര്‍ഷം കാത്തിരിക്കാനാവില്ലെന്നും താക്കര്‍ പറഞ്ഞു. നിരക്ക് വര്‍ധിപ്പിച്ചതോടെ വിട്ടുപോകുന്ന വരിക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. വി വരിക്കാരുടെ എണ്ണം മുന്‍വര്‍ഷത്തെ 26.98 കോടിയില്‍ നിന്ന് 24.72 കോടിയായി കുറഞ്ഞിട്ടുണ്ട്.

