KSDLIVENEWS

Real news for everyone

ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട 18 കാരിയെ കാണാൻ തൃശ്ശൂരിൽ നിന്ന് വന്ന കാമുകൻ കാമുകിയെ കണ്ടപ്പോൾ……

SHARE THIS ON

കാസർഗോഡ് : ഫെയ്സ്ബുക്ക് ചാറ്റിംഗിൽ പരിചയപ്പെട്ട 18 കാരിയായ കാമുകിയെ കാണാൻ കൊതിച്ച് തൃശ്ശൂരിൽ നിന്ന് ബേക്കൽ കോട്ടയിലേക്ക് ബൈക്കിൽ ഓടിപ്പിടിച്ചെത്തിയ കാമുകൻ കാമുകിയെ നേരിൽ കണ്ടപ്പോൾ നടുങ്ങി . 50 കഴിഞ്ഞ മദ്ധ്യവയസ്കയെ കണ്ട് കലി കയറിയ കാമുകൻ ഇവർക്ക് നേരെ കത്തി വീശി . പതിനെട്ടുകാരി ചമഞ്ഞ് മാസങ്ങളോളം ഉറക്കം കെടുത്തിയത് വീട്ടമ്മയാണെന്നറിഞ്ഞതോടെയാണ് കത്തി എടുത്തത് . ആദ്യ കൂടികാഴ്ച്ച തന്നെ കത്തികുത്തിലേക്കും ബഹളത്തിലേക്കും നീങ്ങിയതോടെ നാട്ടുകാർ ഓടിക്കൂടി . വിവരമറിഞ്ഞെത്തിയ ബേക്കൽ പോലീസ് കമിതാക്കളെ കസ്റ്റഡിയിലെടുത്തതോടെയാണ് കഥയുടെ ചുരുളഴിഞ്ഞത് . തൃശ്ശൂർ സ്വദേശിയായ യുവാവും സുഹൃത്തുമാണ് ബൈക്കിൽ കഴിഞ്ഞ ദിവസം ഉച്ചയോടെ ബേക്കൽ കോട്ടയുടെ പരിസരത്തെത്തിയത് . അൽപനേരം കഴിഞ്ഞപ്പോൾ ഉപ്പള സ്വദേശിനിയായ 50 കാരി ബുർഖയിട്ടെത്തി . മുഖം ഒന്നു കാണാൻ കാമുകൻ ഏറെ നിർബന്ധിച്ചെങ്കിലും കാമുകി മുഖപടം നീക്കാൻ കൂട്ടാക്കിയില്ല . ഒടുവിൽ കാമുകി തന്നെ കബളിപ്പിച്ചതാണെന്ന് ഉറപ്പായപ്പോയതോടെ ഫേസ്ബുക്ക് ചാറ്റിംഗിനിടെ പലപ്പോഴായി ഗുഗിൾ പേ വഴി അയച്ചുകൊടുത്ത അരലക്ഷത്തോളം രൂപ മടക്കി കിട്ടണമെന്നായി 24 കാരനായ കാമുകൻ . പണം തിരിച്ചു നൽകില്ലെന്നതായതോടെ കാമുകൻ ബൈക്കിന്റെ ബാഗിൽ സൂക്ഷിച്ച കത്തി പുറത്തെടുത്ത് വീശിയതോടെ വീട്ടമ്മ ഭയന്ന് നിലവിളിച്ചു . സംഭവം ശ്രദ്ധയിൽപ്പെട്ട് പരിസരവാസികൾ ഓടിക്കൂടി യുവാവിനേയും സുഹൃത്തിനേയും തടഞ്ഞു വെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു . തുടർന്ന് നടന്ന ചർച്ചയിൽ വാങ്ങിയ 50,000 രൂപയിൽ 25,000 രൂപ വീട്ടമ്മ കാമുകന് തിരിച്ചു നൽകി . കോവിഡ് മാനദണ്ഡം ലംഘിച്ചതിനും പൊതു സ്ഥലത്ത് പ്രകോപനം ഉണ്ടാക്കിയതിനും പകർച്ച വ്യാധി നിയന്ത്രണ നിയമമനുസരിച്ച് തൃശ്ശൂരിലെ യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!