KSDLIVENEWS

Real news for everyone

തോരാതെ പെയ്ത മഴയുടെ മൊത്തം കണക്കിൽ സംസ്ഥാനത്ത് തന്നെ രണ്ടാം സ്ഥാനത്താണ് ജില്ലയിലെ വെള്ളരിക്കുണ്ട് പ്രദേശം

SHARE THIS ON

കാസർഗോഡ് :ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു . കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം സംസ്ഥാനത്ത് മൊത്തം മഴക്കണക്കിൽ വെള്ളരിക്കുണ്ട് രണ്ടാം സ്ഥാനത്താണ് . ശനിയാഴ്ച രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെ 188 മില്ലി മീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത് . 209.2 മഴ ലഭിച്ച വടകരയാണ് വെള്ളരിക്കുണ്ടിനു മുന്നിലുള്ളത് . കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്നു മഴയ്ക്കു അൽപം ശമനം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം . റെഡ് അലർട്ട് മാറി ഓറഞ്ച് അലർട്ടാണ് ഇന്നു ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ളത് . 50 ലക്ഷത്തോളം രൂപയുടെ കൃഷി നാശമുണ്ടായതാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക് . 32 ഹെക്ടർ പ്രദേശത്തെ കൃഷിയാണ് നശിച്ചത് .കൊയ്യാറായ നെൽക്കഷി പലയിടത്തും വെള്ളത്തിൽ മുങ്ങി . മഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ കമുക് , റബർ , തെങ്ങ് തുടങ്ങിയവ ഒടിഞ്ഞു . ഉദുമ , പള്ളിക്കര , കാഞ്ഞങ്ങാട് മേഖലകളിലാണ് ഏറ്റവും കൂടുതൽ കൃഷി നശിച്ചത് . ദേശീയപാതയിൽ ഉൾപ്പെടെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു . ഗ്രാമങ്ങളിലും ഇതേ സ്ഥിതിയുണ്ടായി . കാസർകോട് , വെള്ളരിക്കുണ്ട് താലൂക്കുകളിൽ പുഴകൾ കര കവിഞ്ഞൊഴുകിയ പ്രദേശങ്ങളിൽ നിന്നു നിരവധി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു . ആവശ്യമെങ്കിൽ ഏതു സമയത്തും തുറക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!