കാസ്കോ കോട്ടക്കുന്നിന്റെ ഡയറക്ഷൻ ബോർഡ് ഉദ്ഘാടനവും,പാവപ്പെട്ട പെൺകുട്ടിയുടെ കല്യാണത്തിനുളള 28700 രൂപയും കൈമാറി

ഡയറക്ഷൻ ബോർഡ് ഉദ്ഘാടനം കാസറഗോഡ് പോലീസ്റ്റേഷൻ എസ്. ഐ വിഷ്ണു പ്രസാദ് നിർവഹിച്ചു.കാസ്കോ വോയിസ് പ്രസിഡന്റ് അൻസാരി സ്വാഗതം ആശംസിച്ചു. അമീർ മടം അധ്യക്ഷത വഹിച്ചു.
കല്യാണ പെൺകുട്ടിക്കുള്ള ധനസഹായം കാസ്കോ പ്രസിഡന്റ് അമീർ മടം കാസ്കോ ജോയിൻ സെക്രട്ടറി റുഫൈസിന് കൈമാറി..
കാസ്കോ ജി. സി. സി നേതാക്കൾ മറ്റു മെമ്പർമാർ സാന്നിധ്യരായിരുന്നു. കാസ്കോ ജോയിൻ സെക്രട്ടറി അസ്പ്പു പരിപാടിക്ക് നന്ദി അറിയിച്ചു. കോട്ടകുന്നിൽ ഡയറക്ഷൻ ബോർഡ് സ്ഥാപിച്ചു കണ്ടതിൽ അയൽ നാട്ടുകാർ കാസ്കോയെ പ്രത്യേകം പ്രശംസിച്ചു.

