KSDLIVENEWS

Real news for everyone

ദ​ശാ​ബ്​​ദ​ങ്ങ​ളാ​യി പ​റ​ഞ്ഞു​കേ​ള്‍​ക്കു​ക​യും ക​ട​ലാ​സു​ക​ളി​ല്‍ ഉ​റ​ങ്ങു​ക​യും ചെ​യ്തി​രു​ന്ന പദ്ധതികൾ യാഥാർത്ഥ്യമാകുന്നു

SHARE THIS ON

നാം ​ഒ​രു പു​തി​യ കേ​ര​ളം നി​ര്‍​മി​ക്കു​ക​യാ​ണ്. ദ​ശാ​ബ്​​ദ​ങ്ങ​ളാ​യി പ​റ​ഞ്ഞു​കേ​ള്‍​ക്കു​ക​യും ക​ട​ലാ​സു​ക​ളി​ല്‍ ഉ​റ​ങ്ങു​ക​യും ചെ​യ്തി​രു​ന്ന വി​ക​സ​ന​പ​ദ്ധ​തി​ക​ളാ​ണ് ഇ​പ്പോ​ള്‍ കേ​ര​ള​ജ​ന​ത​ക്ക്​ മു​ന്നി​ല്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്. അ​ടു​ത്ത പ​ത്തോ പ​തി​ന​ഞ്ചോ വ​ര്‍​ഷം കൊ​ണ്ടു​പോ​ലും യാ​ഥാ​ര്‍​ഥ്യ​മാ​കാ​ന്‍ സാ​ധ്യ​ത കു​റ​വാ​യി​രു​ന്ന അ​ത്ര വി​ക​സ​ന​പ​ദ്ധ​തി​ക​ളാ​ണ് 140 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​യി പു​രോ​ഗ​മി​ക്കു​ന്ന​ത്. വി​ക​സ​ന​പ്ര​ക്രി​യ​യി​ലെ പ​ര​മ്ബ​രാ​ഗ​ത രീ​തി​ക​ള്‍​ക്ക​പ്പു​റം രാ​ജ്യ​ത്തി​നു​ത​ന്നെ പു​തി​യ വി​ക​സ​ന​മാ​തൃ​ക കാ​ഴ്ച​വെ​ക്കു​ക​യാ​ണ് കേ​ര​ളം. 57,000 കോ​ടി രൂ​പ മു​ത​ല്‍​മു​ട​ക്ക് വ​രു​ന്ന 730 പ​ദ്ധ​തി​ക​ളാ​ണ് കി​ഫ്ബി​യി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന​ത്.സം​സ്ഥാ​ന​ച​രി​ത്ര​ത്തി​ല്‍​ത​ന്നെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​മു​ന്നേ​റ്റ​മാ​ണ് ഇ​ത്.

ഈ ​പ​ദ്ധ​തി​ക​ള്‍​ക്ക് വേ​ണ്ട പ​ണം ക​ണ്ടെ​ത്താ​ന്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും രാ​ജ്യ​ത്തി​നാ​ക​മാ​നം മാ​തൃ​ക​യാ​ണ്. കി​ഫ്​​ബി അ​തി​െന്‍റ മ​സാ​ല​ബോ​ണ്ട് വി​ല്‍​പ​ന​യി​ലൂ​ടെ അ​ന്താ​രാ​ഷ്​​ട്ര ധ​ന​കാ​ര്യ​വി​പ​ണി​യി​ലേ​ക്ക് കാ​ലൂ​ന്നി​യ ആ​ദ്യ​ത്തെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​യാ​യി മാ​റി. ച​രി​ത്ര​പ്ര​ധാ​ന​മാ​യ ചു​വ​ടു​െ​വ​െ​പ്പ​ന്ന നി​ല​യി​ല്‍ വ്യാ​പ​ക​മാ​യ അ​ഭി​ന​ന്ദ​ന​മാ​ണ് ഇ​തി​ന്​ ല​ഭി​ച്ച​ത്. വി​ക​സ​ന​ത്തി​െന്‍റ മു​ന്‍​ഗ​ണ​ന​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​റി​െന്‍റ ഇ​ച്ഛാ​ശ​ക്തി​യാ​ണ് ഇ​തി​ലൂ​ടെ പ്ര​തി​ഫ​ലി​ച്ച​ത്. കി​ഫ്ബി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ലും സം​വി​ധാ​ന​ത്തി​ലും നി​ക്ഷേ​പ​ക​ര്‍​ക്കു​ള്ള വി​ശ്വാ​സ​മാ​ണ് സം​സ്ഥാ​ന​ത​ല ഏ​ജ​ന്‍​സി​യാ​യി​ട്ടു​പോ​ലും മി​ക​ച്ച നി​ര​ക്കി​ല്‍ പ​ണം ല​ഭ്യ​മാ​ക്കാ​ന്‍ സാ​ധി​ച്ച​ത്. മ​റ്റു പ​ല ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളും ന​മ്മു​ടെ സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​യ പ്ര​വ​ര്‍​ത്ത​ന​മി​ക​വി​ല്‍ ആ​കൃ​ഷ്​​ട​രാ​യി പ​ണം ത​രാ​ന്‍ മു​ന്നോ​ട്ട് വ​രു​ന്നു​ണ്ട് എ​ന്ന​ത് ശു​ഭ​സൂ​ച​ന​യാ​ണ്.

വ​മ്ബ​ന്‍ പ​ദ്ധ​തി​ക​ള്‍​ക്കൊ​പ്പം വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളും വി​ക​സി​ക്കേ​ണ്ട​തു​ണ്ട്. അ​ത്ത​ര​ത്തി​ലും കൃ​ത്യ​മാ​യ ദി​ശാ​ബോ​ധ​ത്തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​തി​ന്​ തെ​ളി​വാ​ണ് സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ ഒ​രു​ങ്ങു​ന്ന 45,000 ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ളും പ​തി​നാ​യി​ര​ത്തോ​ളം സ്‌​കൂ​ളു​ക​ളി​ല്‍ ത​യാ​റാ​കു​ന്ന ഹൈ​ടെ​ക് ലാ​ബു​ക​ളും. 141 സ്‌​കൂ​ളു​ക​ളാ​ണ് മി​ക​വി​െന്‍റ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നും​പു​റ​മെ 405 സ്‌​കൂ​ളു​ക​ള്‍ 50 ല​ക്ഷം മു​ത​ല്‍ ഒ​രു കോ​ടി രൂ​പ​വ​രെ മു​ട​ക്കി ന​വീ​ക​ര​ണ​ത്തി​െന്‍റ വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ലാ​ണ്. ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കി​ഫ്ബി ധ​ന​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്. പ​ദ്ധ​തി​ക​ള്‍​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ച്‌ ​ൈക​യും കെ​ട്ടി നോ​ക്കി​നി​ല്‍​ക്കു​ക​യ​ല്ല സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ളും ഒ​പ്പം ഉ​ണ്ടാ​കു​ന്നു​ണ്ട്. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത പ്ര​വൃ​ത്തി​ക​ള്‍ ക​ണ്ടെ​ത്തി​യാ​ലു​ട​ന്‍ അ​വ നി​ര്‍​ത്തി​െ​വ​പ്പി​ച്ച്‌, പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ച്ച്‌ പ്ര​വൃ​ത്തി​പ​ഥ​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ വി​ട്ടു​വീ​ഴ്ച​ ഉ​ണ്ടാ​കില്ല. പ്ര​ള​യ​ത്തി​െന്‍റ​യും മ​ഹാ​മാ​രി​യു​ടെ​യും ദു​രി​ത​ങ്ങ​ള്‍ അ​നു​ഭ​വി​ച്ച​വ​രാ​ണ് ന​മ്മ​ള്‍. എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളെ​യും മ​റി​ക​ട​ന്ന് കേ​ര​ളം വി​ക​സ​ന​ത്തി​െന്‍റ ശ​രി​യാ​യ ദി​ശ​യി​ല്‍​ത​ന്നെ മു​ന്നേ​റു​ന്നു എ​ന്ന​ത് വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും ഉ​ള​വാ​ക്കു​ന്ന​താ​ണ്. അ​ത് ഈ ​വേ​ള​യി​ല്‍ ഞാ​ന്‍ നി​ങ്ങ​ളോ​ടും പ​ങ്കു​െ​വ​ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!