KSDLIVENEWS

Real news for everyone

കോണ്‍ഗ്രസ് പ്രവർത്തകന്റെ സ്കൂട്ടർ അഗ്നിക്കിരയാക്കി; പിന്നിൽ ബി.ജെ.പി പ്രവര്‍ത്തകരെന്ന്

SHARE THIS ON

കാഞ്ഞങ്ങാട്: ദിവസങ്ങളായി കോണ്‍ഗ്രസ്- ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന മരക്കാപ്പ് കടപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സ്‌കൂട്ടർ കത്തിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ ബി. സുനില്‍കുമാറിന്റെ കെ.എല്‍ 60 ബി 7095 നമ്പര്‍ സ്‌കൂട്ടിയാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ കത്തിച്ചത്.

 
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വണ്ടി പൂര്‍ണമായും കത്തിനശിച്ചത്. മരക്കാപ്പ് കടപ്പുറം ദേശസേവി വായനശാലക്ക് സമീപം താമസിക്കുന്ന സുനില്‍കുമാര്‍ സ്‌കൂട്ടർ വായനശാലക്ക് മുന്നിലാണ് നിര്‍ത്തിയിടാറുള്ളത്. തീവെപ്പിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ആരോപിച്ചു.

രണ്ടുദിവസം മുമ്പ് ഇവിടെ സുനില്‍കുമാറിന്റെ േജ്യഷ്ഠനും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സുധീന്ദ്രനെ (52) രാഷ്ട്രീയവൈരാഗ്യത്തെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകനായ എം.കെ. ശശി ആക്രമിച്ചിരുന്നു. പരിക്കേറ്റ സുധീന്ദ്രനെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശരത് മരക്കാപ്പ് കടപ്പുറമാണ് ജില്ല ആശുപത്രിയില്‍ കൊണ്ടുപോയത്.

സുധീന്ദ്രനെ ഡോക്ടര്‍ ചികിത്സിക്കുന്നതിനിടയില്‍ ആശുപത്രിയില്‍ അതിക്രമിച്ചുകയറിയ ശശി, ശരത് മരക്കാപ്പ് കടപ്പുറത്തെയും അടിച്ച് പരിക്കേല്‍പിച്ചു. ജില്ല ആശുപത്രിയിലെ ഡോക്‌ടറുടെ മുന്നില്‍ വെച്ചായിരുന്നു മര്‍ദനം. ഈ സംഭവത്തെ ചൊല്ലി മരക്കാപ്പ് കടപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം തുടരുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്‌കൂട്ടർ കത്തിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!