ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം.എസ് ധോണി ഒഴിഞ്ഞു; പുതിയ നായകന് രവീന്ദ്ര ജഡേജ

ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്സ് നായക പദവി ഒഴിഞ്ഞ് എം.എസ് ധോണി. പുതിയ സീസണില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാകും ടീമിനെ നയിക്കുകയെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ധോണിയില്‍നിന്ന് നായകസ്ഥാനം ജഡേജ ഏറ്റെടുക്കുന്ന വിവരം ചെന്നൈ സൂപ്പര്‍ കിങ്സ് പരസ്യമാക്കിയത്.
‘മഹേന്ദ്രസിങ് ധോണിയ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകസ്ഥാനത്തുനിന്ന് മാറ്റാനും പകരം നായകനായി രവീന്ദ്ര ജഡേജയെ നിയോഗിക്കാനും തീരുമാനിച്ചു. 2012 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ അവിഭാജ്യ ഘടകമാണ് ജഡേജ. ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് ജഡേജ. ഈ സീസണിലും തുടര്‍ന്നുള്ള സീസണുകളിലും ധോണി ചെന്നൈയ്ക്കായി കളിക്കും’ – ചെന്നൈ സൂപ്പര്‍ കിങ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

