KSDLIVENEWS

Real news for everyone

താജുശ്ശരീഅ ഉറൂസിന് പ്രൗഢ തുടക്കം

SHARE THIS ON



ഒളയം, മുട്ടം, ഷിറിയ, താജുശ്ശരീഅ മഖാമുകള്‍ സിയാറത്തിന് സയ്യിദ് അബ്ദുസ്സലാം അമാനി ആദൂര്‍, സയ്യിദ് നുഅമാന്‍ അസ്സഖാഫി, സയ്യിദ് ശറഫുദ്ധീന്‍ അഹ്‌സനി, സാദാത്ത് തങ്ങള്‍ ഗുരുവായിനിക്കര നേതൃത്വം നല്‍കി. സയ്യിദ് സാദാത്ത് തങ്ങള്‍ ഗുരുവാനക്കരയുടെ അദ്ധ്യക്ഷതയില്‍ സമസ്ത ഉപാദ്ധ്യക്ഷന്‍ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.

സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് സീതിക്കോയ തങ്ങള്‍ എറണാകുളം, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സ്വാലിഹ് സഅദി തളിപ്പറമ്പ്, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, സയ്യിദ് അബ്ദു സലാം അമാനി അദൂര്‍, ഹുസൈന്‍ സഅദി കെ സി റോഡ്, സയ്യിദ് അലവി തങ്ങള്‍ കര്‍ക്കി, അബ്ദുല്‍ മജീദ് ഫൈസി ചെര്‍ക്കള, സകരിയ്യ ഫൈസി മജീര്‍പ്പള്ള, റഫീഖ് സഅദി ദേലംപാടി, ഇബ്രാഹീം ഫൈസി ഉദ്യാവര്‍, സയ്യിദ് ജഹ്ഫര്‍ നുഹ്മാന്‍ അസ്സഖാഫി, ഡി കെ ഉമര്‍ സഖാഫി കമ്പലബെട്ടു,അബ്ദുല്‍ ഖാദിര്‍ സഖാഫി അല്‍ മദീന, മുഹമ്മദ് കുഞ്ഞി അംജദി അല്‍ മദീന, അബ്ബാസ് ഓണന്ത, മഹ്മൂദ് ഇബ്രാഹീം ഹാജി, ഡി എം കെ മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ നിസാമി, മഹ്മൂദ് ഹാജി, കരീം പൊയ്യത്ത്ബയല്‍ സംബന്ധിച്ചു.ഡോ: മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നടത്തി.

തുടര്‍ ദിനങ്ങളില്‍ കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, അനസ് അമാനി പുശ്പഗിരി പ്രഭാഷണം നടത്തും.26ന് വൈകിട്ട് 7മണിക്ക് സമാപന സമ്മേളനം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും. ആയിരങ്ങള്‍ക്ക് അന്നദാനത്തോടെ 27ന് ഉറൂസ് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!