സ്കൂൾ റോഡ് ഡ്റൈനേജ് ,
താൽക്കാലിക പരിഹാരവുമായി 15-ാം വാർഡ് ലീഗ് കമ്മിറ്റി, മെമ്പർ നൗഫലിൻ്റെ നേതൃത്വത്തിൽ തകർന്ന സ്ലാബുകൾ മാറ്റി,

മൊഗ്രാൽ പുത്തൂർ : ടൗണിൽ നിന്നും മൊഗ്രാൽ പുത്തൂർ സ്ക്കൂളിലേക്ക് പോകുന്ന റോഡിൻ്റെ തകർന്ന സ്ലാബുകൾ നന്നാക്കി നാട്ടുകാരുടെ അഭിനന്ദവും കൈയ്യടിയും വാങ്ങുകയാണ് 15-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയും വാർഡ് മെമ്പർ നൗഫൽ പുത്തൂറും, സ്ക്കൂൾ റോഡിലെ സ്ലാബുകൾ തകർന്ന് വിദ്യാർത്ഥികളടക്കം അപകട ഭീഷണി നേരിടുകയായിരുന്നു, പതിറ്റാണ്ടുകൾ പഴക്കമുള്ള റോഡിൻ്റെ കോൺക്രീറ്റ് സ്ലാബുകൾ ഒരു വശത്ത് നിന്നും മറു വശം വരെ തകർന്നു വീഴുകയായിരുന്നു, പിറ്റേ ദിവസം തന്നെ മെമ്പർ നൗഫലും വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി മാഹിൻ കുന്നിലും പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഷെമീറ ഫൈസലിനെ കണ്ട് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു, ഈ ഫണ്ട് പാസായി വരുമ്പോൾ കാലതാമസം നേരിടുമെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ബുധനാഴ്ച രാത്രി 15-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ചേർന്ന് എത്രയും വേഗത്തിൽ തകർന്ന സ്ലാബുകൾ മാറ്റി ഇടാൻ തീരുമാനിക്കുകയായിരുന്നു, ഇതിനെ തുടർന്ന് വെള്ളിയാഴ്ച്ച രാവിലെ തന്നെ നാട്ടുകാരുടെ പ്രിയപ്പെട്ട മെമ്പർ നൗഫൽ പുത്തൂറിൻ്റെ നേതൃത്വത്തിൽ സ്ലാബുകൾ നന്നാക്കുകയായിരുന്നു, വിദ്യാർത്ഥികൾ, രോഗികൾ അടക്കം നിരവധി പേർ പോകുന്ന റോഡാണിത്, യോഗത്തിൽ വാർഡ്. പ്രസിഡണ്ട് സി പി അബ്ദുല്ല അധ്യക്ഷത വഹിച്ചു, എസ് പി സലാഹുദ്ദീൻ ഉൽഘാടനം ചെയ്തു, മാഹിൻ കുന്നിൽ, മുഹമ്മദ് കുന്നിൽ, നൗഫൽ പുത്തൂർ, എം എ നജീബ്, ഷെഫീക്ക് പീബീസ്, ഇർഫാൻ കുന്നിൽ, ഹംസ പുത്തൂർ, കെ എം അബ്ദുൽ റഹിമാൻ, മുഹമ്മദ് പളളത്തി, ബഷീർ പൗർ, എ ആർ ആബിദ്, ജനഹർ, ഷാഫി കച്ചായി, മുബശശിർ, മുഹമ്മദ് മൂല, ഹമീദ്, ഷെരീഫ്, പി എ അബ്ബാസ്, പി എച്ച് മുത്തല്ബ്, ജവാദ്, അസ്ക്കർ പടിഞ്ഞാർ, അഫ്രാസ് തുടങ്ങിയവർ സംബന്ധിച്ചു,

