KSDLIVENEWS

Real news for everyone

കെ റെയില്‍ സുപ്രിം കോടതിയില്‍; സര്‍വേ തുടരാമെന്ന ഹൈക്കോടതി നിലപാടിനെതിരെ ഹരജി

SHARE THIS ON

സില്‍വര്‍ലൈന്‍ സര്‍വേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ ഹരജി. ആലുവ സ്വദേശിയായ സുനില്‍ ജെ.അറകാലന്‍റെതാണ് ഹരജി. സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച ഹരജി പരിഗണിക്കും.

പ്രതിഷേധം മൂലം ഇന്നലെ നിര്‍ത്തിവച്ച സര്‍വേ ഇന്ന് പുനരാരംഭിച്ചു. കല്ലിടലിനെതിരെ വ്യാപക പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതസമയം കെ റെയില്‍ കല്ലിടാന്‍ അനുമതി നല്‍കിയതില്‍ അവ്യക്തത തുടരുകയാണ്. കല്ലിടാന്‍ നിര്‍ദേശിച്ചത് റവന്യൂ വകുപ്പെന്ന വാര്‍ത്ത കെ റെയില്‍ നിഷേധിച്ചു. എന്നാല്‍ സര്‍വേ കല്ലിടാന്‍ നിര്‍ദേശിച്ചത് ആരെന്ന് കെ റെയില്‍ വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!