KSDLIVENEWS

Real news for everyone

അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു.

SHARE THIS ON

ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് പ്രതിപക്ഷ നേതാവാകും. ശനിയാഴ്ച ചേര്‍ന്ന പാര്‍ട്ടി എം.എല്‍.എമാരുടെ യോഗത്തില്‍ അഖിലേഷിനെ നിയമസഭ പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ഹാലില്‍നിന്ന് എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അസംഗഢിലെ എം.പി സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അഖിലേഷിന്‍റെ നീക്കം.

ബി.ജെ.പിക്കെതിരെ പരാജയപ്പെട്ടെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പില്‍ 111 സീറ്റുകള്‍ നേടി പാര്‍ട്ടി രണ്ടാമതെത്തിയിരുന്നു. 255 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി തുടര്‍ഭരണം ഉറപ്പാക്കിയത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തി 2027ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിക്കാനും പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് ബി.ജെ.പിക്കെതിരെ പോരാട്ടം ശക്തമാക്കാനുമാണ് അഖിലേഷിന്‍റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!