ഉദുമ ഗ്രാമപഞ്ചായത്ത്
ജൽ ജീവൻ മിഷൻ
സാമൂഹ്യ ശക്തീകരണ പദ്ധതി ഉദ്ഘാടനം നടത്തി

ഉദുമ : ഉദുമ പഞ്ചായത്ത് ജല ജീവൻ മിഷൻ സാമൂഹിക ശക്തീകരണ പദ്ധതി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി പി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു, പ്രൊജക്റ്റ് കോ – ഓർഡിനേറ്റർ മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു , സുസ്ഥിര മാനേജർ പി ആന്റണി പദ്ധതി വിശദീകരണം നടത്തി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുധാകരൻ പി, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ തുടങ്ങിയവർ സംബന്ധിച്ചു , സനൂജ നന്ദി പറഞ്ഞു

