ജീവന് ഭീഷണി; രേഖകള്‍ നശിപ്പിച്ച ഉപകരണങ്ങള്‍ അഭിഭാഷകരുടെ കൈയിലുണ്ടെന്ന് സായ് ശങ്കര്‍

രഹസ്യവിവരങ്ങള്‍ വെളിപ്പെടുത്തിയതിനാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും രേഖകള്‍ നശിപ്പിച്ച ഉപകരണങ്ങള്‍ അഭിഭാഷകരുടെ കൈയിലുണ്ടെന്നും സായ് ശങ്കറിന്റെ വെളിപ്പെടുത്തല്‍. രേഖകള്‍ നശിപ്പിച്ചതിന്റെ പ്രതിഫലം ഇതുവരെ ലഭിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് 2021 ജനുവരി മുതല്‍ നടന്ന സംഭവങ്ങള്‍ തനിക്കറിയാം. അത് പുറത്ത് പറയാനാവുന്നതല്ല. അതിന്റെ പേരിലാണ് ജീവന് ഭീഷണിയുണ്ടെന്ന് പറയുന്നതെന്നും സായ് ശങ്കര്‍ ട്വന്റിഫോറിനോട് വ്യക്തമാക്കി.
ലാപ്ടോപ്പ് രാമന്‍പിള്ള അസോസിയേറ്റ്സിന്റെ കൈവശമാണുള്ളത്. മുംബൈയില്‍ കൊണ്ടുപോയ ഫോണുകളില്‍ ഇത്രയും രേഖകളില്ല. ദിലീപിന്റെ അഭിഭാഷകര്‍ ബന്ധപ്പെട്ടിട്ട് പത്ത് ദിവസമാകുന്നു. സുരക്ഷ കണക്കിലെടുത്ത് പല സ്ഥലങ്ങളിലായാണ് താമസിച്ചത്.
ദീലീപ് നിഷേധിക്കുന്ന പല കാര്യങ്ങളും തെളിയിക്കുന്ന ചിത്രങ്ങളും നശിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൊടതിയില്‍ രഹസ്യമൊഴി നല്‍കും. പൊലീസ് സുരക്ഷയൊരുക്കുമെന്നാണ് കരുതുന്നത്. സമ്മര്‍ദം താങ്ങാനാകാതെയാണ് കീഴടങ്ങിയതെന്നും സായ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ തെളിവ് നശിപ്പിച്ചതിനും ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിര്‍ണായകമാകാന്‍ പോകുന്നത് ഡിജിറ്റല്‍ തെളിവുകളാണ്. അത് നശിപ്പിച്ചു എന്നതിന്‍െ ഏക സാക്ഷിയായി സായ് ശങ്കര്‍ മാറിയേക്കും. സായ് ശങ്കര്‍ മാപ്പ് സാക്ഷിയാകാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സായ് ശങ്കറിന് ഇന്നാണ് ജാമ്യം ലഭിച്ചത്. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതെന്നാണ് സായ് ശങ്കറിന്റെ മൊഴി

