KSDLIVENEWS

Real news for everyone

ഭര്‍തൃമാതാവിന്റെ പീഡനം അസഹനീയം, എല്ലാം കേട്ട് ചിരിക്കുന്ന ഭര്‍ത്താവ്- സുവ്യയുടെ ആത്മഹത്യ മനംമടുത്ത്.

SHARE THIS ON

കൊല്ലം: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യചെയ്തത് ഭര്‍ത്തൃമാതാവിന്റെ മാനസികപീഡനത്തെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍. ഭര്‍തൃവീട്ടില്‍ സുവ്യ (34) നേരിട്ടിരുന്ന മാനസിക പീഡനം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തനിക്ക് എന്തുസംഭവിച്ചാലും ഉത്തരവാദി ഭര്‍ത്താവിന്റെ അമ്മയാണെന്ന് പിതൃസഹോദരിക്കയച്ച ശബ്ദസന്ദേശത്തില്‍ സുവ്യ പറയുന്നു. ഭര്‍ത്താവിന്റെ അമ്മയില്‍നിന്ന് മാനസികപീഡനമുണ്ട്. വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ നിരന്തരം ആവശ്യപ്പെടുകയാണ്. എന്നാല്‍ ഭര്‍ത്താവ് ചിരിച്ചുകൊണ്ടിരിക്കുകയല്ലാതെ ഇതിനെതിരേ പ്രതികരിക്കാറില്ല.


നമ്മള്‍ ഇവിടെ വെറും ഏഴാംകൂലി. രാവിലെമുതല്‍ എന്നെ ചീത്തവിളിക്കാന്‍ തുടങ്ങും. അച്ഛനോടും അമ്മയോടും എന്നോട് ക്ഷമിക്കാന്‍ പറയണം. എനിക്ക് ജീവിക്കാന്‍ പറ്റാത്തതുകൊണ്ടാണ്. എനിക്കിനി അവിടെവന്ന് നില്‍ക്കാന്‍ വയ്യ. മോനെ നോക്കാന്‍ പറയണം. മോനെ എന്റെ വീട്ടിലാക്കണം. എന്തുസംഭവിച്ചാലും ഇവിടെ നിര്‍ത്തരുത്. എനിക്കുവയ്യ, മടുത്തു. സഹിക്കാന്‍ പറ്റുന്നതിന്റെ പരമാവധിയാണിത്.’ ഒഡിയോ സന്ദേശത്തില്‍ സുവ്യ പറയുന്നു. എന്നാല്‍ സുവ്യ മരിച്ച ശേഷം മാത്രമാണ് ഈ സന്ദേശം ബന്ധുക്കള്‍ കേള്‍ക്കുന്നത്.

ഭര്‍ത്തൃവീടായ കിഴക്കേ കല്ലട ഉപ്പൂട് അജയഭവനില്‍ ഞായറാഴ്ച എട്ടുമണിക്കാണ് സുവ്യയെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്.2014 ജൂലായ് ഏഴിനായിരുന്നു സുവ്യയും അജയകുമാറും തമ്മിലുള്ള വിവാഹം. എം.സി.എ. പഠനം പൂര്‍ത്തിയാക്കിയ സുവ്യക്ക് സ്ഥിരംജോലിയില്ലായിരുന്നു. ഈ കാരണത്താല്‍ അജയകുമാറിന്റെ അമ്മ വിജയമ്മ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നെന്ന് സുവ്യയുടെ ബന്ധുക്കള്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!