KSDLIVENEWS

Real news for everyone

പാലക്കാട്ടെ കൊലപാതകം: സഞ്ജിത്ത് മരിച്ചശേഷം കാറിനെപ്പറ്റി അന്വേഷിച്ചിട്ടില്ലെന്ന് അച്ഛന്‍

SHARE THIS ON

പാലക്കാട്:എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ അക്രമിസംഘം അദ്ദേഹത്തെ ഇടിച്ചുവീഴ്ത്താന്‍ ഉപയോഗിച്ച കാറിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് മുന്‍പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പിതാവ് അറുമുഖന്‍. അക്രമിസംഘം കൊലപാതകത്തിന് ഉപയോഗിച്ചത് സഞ്ജിത്തിന്റെ കാറാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍, സഞ്ജിത്ത് കൊല്ലപ്പെടും മുന്‍പ് തന്നെ കാര്‍ വര്‍ക്ക്‌ഷോപ്പിലായിരുന്നുവെന്നും മകന്റെ മരണത്തിന് ശേഷം കാറിനെക്കുറിച്ച് അന്വേഷിക്കാന്‍ പോയില്ലെന്നുമാണ് പിതാവ് പറയുന്നത്.


‘കാര്‍ എവിടെ എന്ന് സഞ്ജിത്തിനോട് ചോദിച്ചിരുന്നു. അപ്പോള്‍ റിപ്പയറിങ്ങിനായി വര്‍ക്ക്‌ഷോപ്പില്‍ കൊടുത്തിരുന്നുവെന്നാണ് പറഞ്ഞത്. ഏത് വര്‍ക്ക്ഷോപ്പില്‍ എന്ന് ചോദിച്ചപ്പോള്‍ പാലക്കാടുള്ള ഒരു വര്‍ക്ക്ഷോപ്പില്‍ എന്ന് മാത്രമാണ് മകന്‍ പറഞ്ഞത്’ – ആറുമുഖന്‍ പറയുന്നു. കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള കെഎല്‍ 11 എ.ആര്‍ 641 നമ്പര്‍ കാറാണ് കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയത്.

അതേസമയം സുബൈറിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. വാളയാര്‍ അതിര്‍ത്തിയില്‍ ഉപേക്ഷിച്ച നിലയിലാണ് ഈ കാര്‍ കണ്ടെത്തിയത്. പ്രതികളെ ഉടന്‍ പിടികൂടാനുള്ള നീക്കവും പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സഞ്ജിത്തിന്റെ കൊലപാതകം നടന്നത് നവംബറിലാണ്. ഈ കേസിലെ പ്രതികളെ പിടികൂടാന്‍ വൈകിയത് സുബൈര്‍ കൊലപാതകത്തിന് കാരണമായെന്ന ആരോപണുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!