KSDLIVENEWS

Real news for everyone

ശ്രീനിവാസന്‍ കൊലപാതകം: രണ്ട് പേര്‍ കസ്റ്റഡിയില്‍, ഫോണ്‍രേഖകളും പരിശോധിക്കുന്നു

SHARE THIS ON

പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ശ്രീനിവാസന്റെ കൊലപാതക കേസില്‍ പ്രതികള്‍ എന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരു കേസുകളിലും കസ്റ്റഡിയിലുള്ളവരുടെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിക്കുന്നുണ്ട്. അതേസമയം മന്ത്രി കെ കൃഷ്ണണ്‍കുട്ടിയുടെ അധ്യക്ഷതയില്‍ സര്‍വകകഷി സമാധാന യോഗം ഇന്ന് വൈകിട്ട് ചേരും.

ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് ഇന്നലെ തന്നെ തിരിച്ചറിഞ്ഞതായി സൂചനയുണ്ടായിരുന്നു. പാലക്കാട് നഗരം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നവരാണ് കൊല നടത്തിയതെന്നായിരുന്നു സൂചന. സുബൈര്‍ വധത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊന്നതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. കൊലപാതകം,ഗൂഢാലോചന, അന്യായമായി സംഘംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ആസൂത്രിത കൊലപാതകങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരിലേക് അടക്കമാണ് അന്വേഷണമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഡിജിപി വിജയ് സാഖറെയും കൃത്യത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തുമെന്ന് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!