KSDLIVENEWS

Real news for everyone

നമ്പർ 18 ഹോട്ടൽ പോക്സോ കേസ്; അഞ്ജലി റീമദേവ്‌ മുഖ്യ ആസൂത്രക, കുറ്റപത്രം രണ്ടാഴ്ചയ്ക്കകം

SHARE THIS ON

കൊച്ചി : ഫോർട്ടുകൊച്ചിയിലെ ‘നമ്പർ 18’ ഹോട്ടൽ പോക്സോ കേസിൽ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നൽകും. അഞ്ജലി റീമദേവാണ് കേസിലെ മുഖ്യ ആസൂത്രകയെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. കടംവാങ്ങിയ 13 ലക്ഷം രൂപ തിരികെ നൽകാതിരിക്കാൻ വേണ്ടി അഞ്ജലി പെൺകുട്ടിയെ കെണിയിൽപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.


ഹോട്ടലുടമ റോയി വയലാട്ട് ഉൾപ്പെട്ട കേസിൽ അന്വേഷണം പൂർത്തിയായിട്ടുണ്ട്. കോഴിക്കോട് സ്വദേശിനി അഞ്ജലി റീമാദേവിന്റെ നേതൃത്വത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.

കുറ്റപത്രം 12 ദിവസത്തിനകം നൽകാനാവുമെന്ന് അന്വേഷണ സംഘം പറഞ്ഞു. േപാക്സോ കേസിന് പുറമേ മനുഷ്യക്കടത്ത്, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ഹൈക്കോടതി മുൻകൂർജാമ്യം നിഷേധിച്ചതിനെ തുടർന്ന് റോയ് വയലാട്ടും സൈജു തങ്കച്ചനും പോലീസിൽ കീഴടങ്ങുകയായിരുന്നു. അഞ്ജലിക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!