KSDLIVENEWS

Real news for everyone

ജില്ലയിൽ അനധികൃത ഡ്രൈവിങ് സ്കൂളുകൾ; കലക്ടർ റിപ്പോർട്ട് തേടി

SHARE THIS ON

കാസർകോട്: ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്കൂളുകളെ കുറിച്ച് ജില്ല കലക്ടർ റിപ്പോർട്ട് തേടി. കാസർകോട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒക്കാണ് കലക്ടർ ഭണ്ഡാരി സ്വാഗത് രൺ‌വീർ ചന്ദ് നിർദേശം നൽകിയത്. നീലേശ്വരത്തെ അനധികൃത ഡ്രൈവിങ് സ്കൂളിനെ കുറിച്ച് റാഷിദ് പൂമാടം നൽകിയ പരാതിയിലാണ് കലക്ടറുടെ ഇടപെടൽ.


ജില്ലയിൽ നിരവധി ഡ്രൈവിങ് സ്കൂളുകളാണ് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത്. ഇത്തരം സ്കൂളിൽ ചേർന്ന നിരവധി പേർ കബളിപ്പിക്കപ്പെട്ടതോടെയാണ് പരാതിക്കാരൻ കലക്ടറെ സമീപിച്ചത്. നേരത്തേ കാഞ്ഞങ്ങാട് ആർ.ടി.ഒക്കും പരാതി നൽകിയിരുന്നു. അംഗീകാരമുള്ളതും ഇല്ലാത്തതും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അംഗീകാരമില്ലാത്തത് തിരിച്ചറിയാതിരിക്കാൻ ഇത്തരം സ്കൂളുകൾ പഠിതാക്കൾ അറിയാതെ ഇടനിലക്കാർ വഴി പഠിതാക്കളുടെ ഫയൽ പുതുക്കിനൽകുകയാണ് പതിവ്. ഇത്തരം സ്കൂളുകൾ, ഡ്രൈവിങ് പഠിക്കാൻ ചേരുമ്പോൾ ഉറപ്പിക്കുന്ന കാശ് അല്ല പിന്നീട് ആവശ്യപ്പെടുന്നത്. തുടക്കത്തിൽ 6000 രൂപയിൽ ഉറപ്പിക്കുമെങ്കിലും പിന്നീട് പല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!