എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മയുടെ സമരത്തിന്റെ 130 ആം ദിനത്തിന്റെ ഓർമ്മയ്ക്കായ് മേധാ പദ്ക്കർ ഇലഞ്ഞി മരം നടുന്നു.

കാസറഗോഡ് ജില്ലയുടെ ആരോഗ്യ മേഖലയുടെ തകർച്ച ജില്ലയിലെ ജനങ്ങളെ ദുരിത കണ്ണീരിൽ ആഴ്ത്തിയിരിക്കുന്നു എന്ന് എൻഡോസൽഫാൻ ദുരിതബാധിതരെ സാക്ഷ്യപെടുത്തി പരാമർശികുകയുണ്ടായി.പ്രശ്നപരിഹാരത്തിനു AIIMS കാസറഗോഡ് സ്ഥാപിക്കാൻ ഗവണ്മെന്റ് മുൻകയ്യെടുക്കണം എന്നഭ്യർത്ഥിച്ചു.
എയിംസ് ജനകീയ കൂട്ടായ്മ വർക്കിംഗ് ചെയർമാൻ ഗണേഷ് അരമങ്ങാനം, ട്രഷറർ സലീം ചൗവ്ക്കി, ശരീഫ് മുകു, ശ്രീനാഥ് ശശി,കെ ബി മുഹമ്മദ്,ടി ബഷീർ അഹമ്മദ്, തസ്രിയ ബഷീർ, മുഹമ്മദ് ഇച്ചിലിങ്കാൽ,കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജമീല,സിസ്റ്റർ ജയ ആന്റോ മംഗലത്, സി കെ റഹ്മത്തുള്ള(കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി )കൃഷ്ണ ദാസ്, ഹക്കീം ബേക്കൽ, ബഷീർ കൊല്ലമ്പാടി, മുഹമ്മദ് ഇസ്ഹാഖ്,ഫൈസൽ ചേരക്കടത്, ഹരിശ് ചന്ദ്രൻ കാഞ്ഞങ്ങാട്, അബ്ദുൾ ഖയ്യൂമ്, മുരളീധരൻ പടന്നക്കാട്, സുലൈഖ മാഹിൻ, ഉമ്മുഹാനി ഉദുമ,സി കെ നാസ്സർ,ഇബ്രാഹിം ആവിക്കൽ (അജാനൂർ പഞ്ചായത്ത് മെമ്പർ ), മധു നാരായൺ,മറിയ കുഞ്ഞി കോളവയൽ, എൻ കെ രത്നാകരൻ,എൻ വി ഗോപിനാഥൻ, ലിസ്സി കോട്ടപ്പാറ, റഷീദ കള്ളാർ, സുഹ്‌റ പടന്നക്കാട്, അബ്ദുറഹിമാൻ പടലടക്ക, രാമകൃഷ്ണൻ മോനാച്ച,രമേശൻ പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കേരളം കേന്ദ്രത്തിനു നെൽകുന്ന AIIMS പ്രൊപ്പോസലിൽ കാസറഗോഡിന്റെ പേര് ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് AIIMS കാസറഗോഡ് ജനകീയകൂട്ടായ്മ കാഞ്ഞങ്ങാട് നടത്തുന്ന റിലേ നിരാഹാരസമര പന്തലിൽ നർമ്മദ അന്തോളാൻ ബച്ചാവോ സമരത്തിന്റെ സമര നായിക ശ്രീമതി മേധാ പദ്ക്കർ സന്ദർശിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു കൂടാതെ ഇലഞ്ഞി മരം നട്ടുകൊണ്ട് നാടിന്റെ വികസനം ആണ് വേണ്ടത് വിനാശ്യം അല്ല എന്ന് ഓർമ്മപ്പെടുത്തുക്കയും ചെയ്തു

