പ്രധാനമന്ത്രി ജപ്പാനില്‍: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം ഓര്‍ത്തെടുത്ത് മോദി

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. തന്ത്രപ്രധാനമായ ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് നടക്കുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും.
ടോക്കിയോയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിക്ക് ഇന്ത്യന്‍ സമൂഹം ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്.
ജപ്പാനിലെ പ്രധാന ബിസിനസ് തലവന്‍മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി വരികയാണ്. എംഎന്‍സി നിപ്പോണ്‍ ഇലക്ട്രിക് ചെയര്‍മാന്‍ നൊബുഹിറോ എന്‍ഡോയുമായും സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ അഡൈ്വസര്‍ ഒസാമു സുസുക്കിയുമായും തുടങ്ങിയവരുമായിപ്രധാനമന്ത്രി ചര്‍ച്ച നടത്തി.

