KSDLIVENEWS

Real news for everyone

വിസ്‌മയ കേസ്: കിരണിന്റെ ശിക്ഷ ഉച്ചയോടെ; ജീവപര്യന്തം ഉറപ്പാക്കാൻ പ്രോസിക്യൂഷൻ

SHARE THIS ON


കൊല്ലം∙ ബിഎഎംഎസ് വിദ്യാർഥി വിസ്മയ (24) സ്ത്രീധന പീഡനത്തെത്തുടർന്നു ജീവനൊടുക്കിയ കേസിൽ ഭർത്താവ് എസ്. കിരൺകുമാറിനുള്ള ശിക്ഷ ഇന്ന് വിധിക്കും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണു ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താനട ചന്ദ്രാലയത്തിൽ കിരൺകുമാർ (31) കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ.സുജിത്ത് വിധിച്ചത്. ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം പ്രതി ചെയ്തിട്ടുണ്ടെന്നു കോടതി കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!