KSDLIVENEWS

Real news for everyone

സ്ത്രീകളെ അപമാനിക്കുന്ന ഭരണകൂടമാണ് കേരളത്തിലേത്; നടിക്ക് നീതി കിട്ടാൻ പി ടി നടത്തിയ പോരാട്ടം തുടരുമെന്നും ഉമ

SHARE THIS ON

കൊച്ചി: സ്ത്രീകളെ അപമാനിക്കുന്ന ഭരണകൂടമാണ് കേരളത്തിലേതെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്(Uma Thomas). നടിക്ക് നീതി കിട്ടാൻ പി ടി തോമസ് നടത്തിയ പോരാട്ടം തുടരുമെന്നും ഉമാ തോമസ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ഇടതുമുന്നണിയുടെ സ്ത്രീപക്ഷ നിലപാട് കാപട്യമാണെന്ന് തെളിഞ്ഞുവെന്നും തൃക്കാക്കരയിലെ സ്ത്രീകൾ സർക്കാരിനെതിരെ വോട്ട് ചെയ്യുമെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ അതിജീവിത കോടതിയെ സമീപിക്കാൻ ഉണ്ടായ സാഹചര്യം അറിയില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അതിജീവിതയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പി രാജീവ് കൊച്ചിയിൽ പറഞ്ഞു. കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം അതിജീവിതയ്ക്കുണ്ട്. സർക്കാർ നിലപാടിൽ വ്യക്തതയുണ്ടെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!