KSDLIVENEWS

Real news for everyone

പിണറായിക്ക് പിറന്നാള്‍ ആശംസിച്ച് മോദി; ഹാപ്പി ബെര്‍ത്ത് ഡേ കോമ്രേഡ് എന്ന് സ്റ്റാലിന്‍

SHARE THIS ON

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ദീര്‍ഘായുസ്സും ആരോഗ്യപൂര്‍ണമായ ജീവിതവും നേര്‍ന്നുകൊണ്ടുള്ളതാണ് ആശംസ.


തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ എന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. ഛിദ്രശക്തികള്‍ക്കെതിരെ കേരളത്തിന്റെ പ്രതിരോധക്കോട്ട സംരക്ഷിക്കാനും രാജ്യത്തിന്റെ അഖണ്ഡതയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പങ്ക് തെളിയിച്ചു കൊടുക്കാനും താങ്കള്‍ക്ക് കൂടുതല്‍ ശക്തി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു, എന്നും സ്റ്റാലിന്‍ ആശംസയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!