KSDLIVENEWS

Real news for everyone

ഭക്ഷ്യ സുരക്ഷ; കേരളം ഒന്നാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക്

SHARE THIS ON

ഭക്ഷ്യ സുരക്ഷയില്‍ ഒന്നാം സ്ഥാനത്ത് തമിഴ്‌നാട്.ഭക്ഷ്യ സുരക്ഷയോടു അനുബന്ധിച്ച്‌ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് 2021-22-ലെ സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചിക പുറത്തിറക്കിയത് കഴിഞ്ഞവര്‍ഷം 70 പോയന്റോടെ രണ്ടാം സ്ഥാനത്ത് ആയിരുന്ന കേരളം ഇത്തവണ ആറാം സ്ഥാനത്ത് ആയി. 17 വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ നൂറില്‍ 57 പോയന്റാണ് കേരളം സ്വന്തമാക്കിയത്. 82 പോയന്റ് ആണ് തമിഴ്നാട് നേടിയത്.

ഭക്ഷ്യ സുരക്ഷയില്‍ ഇത്തവണ ഒന്നാം സ്ഥാനം തമിഴ്നാടിനു ലഭിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന ഗുജറാത്ത് രണ്ടാം സ്ഥാനത്ത് ആയി. 77.5 പോയന്റാണ് ഗുജറാത്ത് നേടിയത്. 70 പോയിന്റുമായി മൂന്നാം സ്ഥാനത്ത് മഹാരാഷ്ട്രയും 65.5 പോയിന്റുമായി ഹിമാചല്‍പ്രദേശും 58.5 പശ്ചിമബംഗാളും 58.5 പോയിന്റുമായി മധ്യപ്രദേശും നാലും അഞ്ചും സ്ഥാനത്തായി. വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആന്ധ്രാപ്രദേശാണ് ഏറ്റവും പിന്നില്‍ . 26 പോയന്റാണ് ആന്ധ്രപ്രദേശിന്. ഉത്തര്‍പ്രദേശ് 54.5 പോയിന്റുമായി എട്ടാം സ്ഥാനത്ത് ആണ് .

ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഗോവക്കാണ് . അരുണാചല്‍പ്രദേശാണ് ഏറ്റവും പിന്നില്‍. മണിപ്പുര്‍ രണ്ടും സിക്കിം മൂന്നും സ്ഥാനങ്ങള്‍ നേടി. കേന്ദ്രഭരണപ്രദേശങ്ങളില്‍ ജമ്മുകശ്മീരാണ് ഒന്നാംസ്ഥാനത്ത്. ഡല്‍ഹിയും ചണ്ഡീഗഢും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഈ പട്ടികയില്‍ ഏറ്റവും പിന്നില്‍ ലക്ഷദ്വീപാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!