KSDLIVENEWS

Real news for everyone

ജയരാജന്‍ പിടിച്ചുതള്ളിയെന്ന് ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട്; ദൃശ്യം പുറത്തുവന്നതിനെക്കുറിച്ചും അന്വേഷണം

SHARE THIS ON

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധിച്ചവരെ രാഷ്ട്രീയനേതാവ് ഇ.പി. ജയരാജന്‍ പിടിച്ചുതള്ളിയെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ റിപ്പോര്‍ട്ട്. ജയരാജന് യാത്രാനിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഏവിയേഷന്‍ അതോറിറ്റിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഇന്‍ഡിഗോ ഡി.ജി.സി.എ.യ്ക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. പ്രതിഷേധിച്ചവരെ ക്യാബിന്‍ ക്രൂ ശാന്തരാക്കാന്‍ നോക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.


സംഭവത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനി ആഭ്യന്തര അന്വേഷണം നടത്തും. വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെക്കുറിച്ചും കമ്പനി അന്വേഷിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) പ്രത്യേക അന്വേഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!