വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുഖ്യമന്ത്രി പുറത്തിറങ്ങും മുമ്ബാണ് പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിയെ തൊടാന്‍ കഴിയാതിരുന്നത് ഇപി ജയരാജന്റെയും മറ്റും ഇടപെടല്‍ കൊണ്ടാണെന്നും കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഇറങ്ങിയ ശേഷമാണ് പ്രതിഷേധമുണ്ടായതെന്ന് കോടിയേരി നേരത്തെ പൊതുയോഗത്തില്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് വധശ്രമമാണ് നടന്നതെന്ന് പറഞ്ഞിരുന്നു.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ യൂത്ത്കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇന്ന് ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കും. കോടതി മാറ്റം അടക്കമുള്ള കാര്യങ്ങള്‍ ഹൈകോടതിയെ ധരിപ്പിക്കാനാണ് നീക്കം. കേസിലെ മൂന്നാം പ്രതിയായ സുനിത്ത് കരുണാകാരനായി മുന്‍കൂര്‍ ജാമ്യത്തിനായും ഹൈകോടതിയെ സമീപിക്കും. എന്നാല്‍ അന്വേഷണം സംഘം ഇന്ന് ജില്ലാ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. സുനിത്ത് നാരായണനായി ഇന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഇന്‍ഡിഗോ നല്കിയ കത്തില്‍ ഇ പി ജയരാജന്റെ പേര് ഉള്‍പ്പെടുത്താതില്‍ വിവാദം തുടരുകയാണ്.

