KSDLIVENEWS

Real news for everyone

പ്രവാസി യുവാവിന്റെ കൊലപാതകം: കസ്റ്റഡിയില്‍ കൂടുതല്‍ പേര്‍, അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം

SHARE THIS ON

കാസര്‍കോട് : കാസര്‍കോട്ടെ പ്രവാസി യുവാവിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു.

കാസര്‍കോട് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍, ക്രൈം റക്കോര്‍ഡ്സ് ബ്യൂറോ ഡി വൈ എസ് പി യു പ്രേമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ 14 പേരാണുള്ളത്.

കുമ്ബള ,മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെ ഞായറാഴ്ചയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സാമ്ബത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ അടക്കമുള്ളവര്‍ പിടിയിലായിട്ടുണ്ടെന്നാണ് സൂചന. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതികളെന്ന് സംശയിക്കുന്ന പൈവളിഗ സ്വദേശികളായ പത്തംഗ സംഘത്തിലെ ചിലര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നുവെന്നാണ് സൂചന. അതിനാല്‍ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പൊലീസിന്‍റെ നീക്കം. ഈ സംഘവും സിദ്ദിഖും തമ്മിലുണ്ടായിരുന്ന മുന്‍കാല സാമ്ബത്തിക ഇടപാടുകളെ സംബന്ധിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്.

അബൂബക്കര്‍ സിദീഖിന്റെ സഹോദരന്‍ അന്‍വര്‍, ബന്ധു അന്‍സാര്‍ എന്നിവരെ സംഘം തട്ടിക്കൊണ്ട് പോയിരുന്നു. ഇവരെ ഉപയോഗിച്ച്‌ സിദീഖിനെ വിളിച്ചു വരുത്തി മര്‍ദ്ദിച്ചാണ് കൊലപാതകം.ഗുരുതര പരിക്കേറ്റ അന്‍വര്‍, അന്‍സാര്‍ എന്നിവര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!