KSDLIVENEWS

Real news for everyone

ലോക രാജ്യങ്ങൾ വീണ്ടും ലോക് ഡൗണിലേക്ക് പോകുന്നു‌ ;
കേരളത്തില്‍ കോവിഡിന്റെ രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.

SHARE THIS ON

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡിന്റെ രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട സമയമാണെന്നും മന്ത്രി അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ട് പോകുകയാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകരാജ്യങ്ങള്‍ വീണ്ടും ലോക്ക് ഡൗണിലേക്ക് പോകുകയാണെന്നും, ആ സാഹചര്യം നമുക്ക് പാഠമാകണമെന്നും മന്ത്രി പറയുന്നു. രോഗമുക്തി നിരക്കില്‍ കേരളം പിന്നോട്ടാണെന്ന ആരോപണം തെറ്റാണെന്നും, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നും കെ.കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ പരിശോധനകളുടെ എണ്ണവും കൂടുതലാണെന്ന് മന്ത്രി അറിയിച്ചു. മരണനിരക്ക് ഭീതിയുണ്ടാക്കുന്ന അവസ്ഥയിലേക്ക് കേരളം എത്തിയിട്ടില്ല. 656 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തെ അപേക്ഷിച്ച്‌ മരണനിരക്ക് വളരെ കൂടുതലാണ്-മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!