KSDLIVENEWS

Real news for everyone

മങ്കിപോക്സ്: വാക്സിന്‍ വിതരണത്തില്‍ ഇന്ത്യ ഏറെ പ്രാപ്തം, അവസരം നല്‍കണം- ലോകാരോഗ്യസംഘടന

SHARE THIS ON

ന്യൂഡല്‍ഹി: മങ്കിപോക്‌സ് വ്യാപനത്തിന്റെ ആരംഭം ഒരു അപായസൂചനയാണെന്ന് ലോകാരോഗ്യസംഘടനയുടെ മുഖ്യശാസ്ത്രജ്ഞ ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്‍. ഭീതിദമായ രോഗങ്ങളുടെ പൊട്ടിപ്പുറപ്പെടലിനെതിരെ സദാ ജാഗരൂകരായിരിക്കാന്‍ ഈ രോഗവ്യാപനം നമ്മെ ഓര്‍മിപ്പിക്കുന്നതായി അവര്‍ പറഞ്ഞു. 1979-1980 മുതല്‍ വസൂരിക്കെതിരെയുള്ള വാക്‌സിനേഷന്‍ പരിപാടികള്‍ നിര്‍ത്തിവെച്ചത് വൈറസ് വ്യാപനത്തിന് വീണ്ടുമൊരു അവസരം കൂടി ഒരുക്കിയതായും സൗമ്യ സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു. എന്‍ഡിടിവിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.


ഓര്‍ത്തോപോക്‌സ് ജനുസ്സില്‍ പെട്ട വൈറസാണ് മങ്കിപോക്‌സിന് കാരണമാകുന്നത്. വസൂരിയ്ക്ക് സമാനമായ രോഗലക്ഷണങ്ങളാണ് മങ്കിപോക്‌സിനും ഉള്ളത്. 1980 ല്‍ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടതായി കരുതപ്പെടുന്ന രോഗമാണ് വസൂരി. അതിനാല്‍ തന്നെ വസൂരിക്കെതിരെയുള്ള ആഗോള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പിന്നീട് നിര്‍ത്തിവെയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!