നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. മൂന്ന് ദിവസം കൊണ്ട് 12 മണിക്കൂറിലേറെയാണ് സോണിയയെ ഇ.ഡി ചോദ്യം ചെയ്തത്. നൂറിലേറെ ചോദ്യങ്ങള്‍ സോണിയയോട് ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച മാത്രം ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു. ചൊവ്വാഴ്ച ആറ് മണിക്കൂറാണ് ചോദ്യം ചെയ്തത്.
പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഒപ്പമാണ് മൂന്നാം ദിവസവും സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യലിനോട് സോണിയാ ഗാന്ധി പൂര്‍ണമായും സഹകരിച്ചെന്നാണ് ഇ.ഡിയുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന വിവരം. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സമന്‍സ് നല്‍കിയിട്ടില്ല

