ശ്രീറാം വെങ്കിട്ടരാമനെ മാറ്റണം; പ്രതിഷേധസാഗരമായി കലക്ടറേറ്റ് മാര്‍ച്ചുകള്‍

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ മാര്‍ച്ചിലും ധര്‍ണയിലും ജനസാഗരമിരമ്ബുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളില്‍ കലക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് മാര്‍ച്ച് പുരേമാഗമിക്കുന്നത്.
സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ പരിപാടികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടനയുടെ പ്രവാസി ഘടകമായ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം (ഐ സി എഫ്) ഇന്ന് രാത്രി വിവിധ രാഷ്ട്രങ്ങളിലായി 65 കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തും. പ്രതിഷേധ പരിപാടികളെ സുന്നി സംഘടനകളുടെ സംസ്ഥാന, ജില്ലാ നേതാക്കള്‍ അഭിവാദ്യം ചെയ്യും.
തിരുവനന്തപുരത്ത് പാളയത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന് ഹാജി ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, ഇടുക്കിയില്‍ അബ്ദുല്‍ കരീം സഖാഫി, പത്തനംതിട്ടയില്‍ നിസാമുദ്ദീന്‍ ഫാളിലി, കോട്ടയത്ത് ലബീബ് സഖാഫി, എറണാകുളത്ത് അബ്ദുല്‍ ജ ബ്ബാര്‍ സഖാഫി, തൃശൂരില്‍ എം എം ഇബ്റാഹീം, പാലക്കാട്ട് ഉമര്‍ ഓങ്ങല്ലൂര്‍, മലപ്പുറത്ത് വണ്ടൂര്‍ അബ്ദുര്‍റഹ്്മാന്‍ ഫൈസി, കോഴിക്കോട്ട് എന്‍ അലി അബ്ദുല്ല, വയനാട്ടില്‍ ശറഫുദ്ദീന്‍ അഞ്ചാംപീടിക, കണ്ണൂരില്‍ എം കെ ഹാമിദ് മാസ്റ്റര്‍, കാസര്‍കോട്ട് സി എന്‍ ജഅ്ഫര്‍ എന്നിവര്‍ അഭിസംബോധന ചെയ്യും.

