KSDLIVENEWS

Real news for everyone

തെരുവ് നായ്ക്കളുടെ ശല്യം നടപടി വേണം;
ബോവിക്കാനം ടൗൺ ഹിദായത്തുൽ ഇസ്ലാം സംഘം

SHARE THIS ON

ബോവിക്കാനം: മുളയാർ പഞ്ചായത്തിലെ ബോവിക്കാനം ടൗണിലും, പരിസര പ്രദേശങ്ങളിലും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളുടെ ശല്യം വളരെ രൂക്ഷമായിരിക്കുകയാണ്. വഴി യാത്രക്കാരും, വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും, സ്കൂൾ , മദ്രസ്സ വിദ്യാർത്ഥികളടക്കമുള്ളവർ വളരെയധികം ബുദ്ധിമുട്ട് നേരിടുകയാണ്.
രാവിലെ 6 മണിക്കാണ് മദസ്സ പഠനം ആരംഭിക്കുന്നത് തെരുവ് നായ്ക്കളുടെ ശല്യം കാരണം മാതാപിതാക്കൾ കുട്ടികളെ മദ്റസ്സയിലേക്കും, സ്കൂളുകളിലേയ്ക്കും അയക്കാൻ മടിക്കുകയാണ്
ഇതിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് ബോവിക്കാനം ടൗൺ ഹിദായത്തുൽ ഇസ്ലാം സംഘം ഭാരവാഹികൾ
പഞ്ചായത്ത് പ്രസിഡണ്ട് , പഞ്ചായത്ത് സെക്രട്ടറി, വൈസ് പ്രസിഡണ്ട് . മെമ്പർ എന്നിവർക്ക് പരാതി നൽകി.
യോഗത്തിൽ ജനറൽ സെക്രട്ടറി അഷ്റഫ് ബോവിക്കാനം, അബ്ദുൽ ഖാദർ കോളോട്ട്, ബികെ ഹംസ, ഇസി ഹനീഫ എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!