KSDLIVENEWS

Real news for everyone

തൃശൂര്‍ ദേശീയപാതയില്‍ വീണ്ടും അപകടം, എട്ട് വണ്ടികള്‍ കൂട്ടിയിടിച്ചു, വാഹനങ്ങള്‍ തകര്‍ന്നു, ആര്‍ക്കും പരിക്കില്ല

SHARE THIS ON

തൃശ്ശൂര്‍: തൃശ്ശൂര്‍ ദേശീയപാതയില്‍ വീണ്ടും അപകടം. ആമ്ബല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ എട്ട് വണ്ടികള്‍ കൂട്ടിയിടിച്ചു.മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രക്ക് ആണ് അപകടം ഉണ്ടാക്കിയത്. സിഗ്നലില്‍ നിര്‍ത്തി ഇട്ടിരുന്ന വാഹനങ്ങളിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ആദ്യം കെ എസ് ആര്‍ ടി സി ബസിലാാണ് ട്രക്ക് ഇടിച്ചത്. പിന്നീട് മുന്നിലുള്ള ഏഴ് വണ്ടികള്‍ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് കാറുകള്‍ പൂ‌‌ര്‍ണമായും തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കില്ല.


അര്‍ധരാത്രി 12.25ഓടെയാണ് സംഭവം. പാഞ്ഞെത്തിയ ട്രക്ക് കെ എസ് ആര്‍ ടി സിയില്‍ ഇടിച്ചു കയറുക ആയിരുന്നു. ട്രക്ക് ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് നിഗമനം.

കടുപ്പിച്ച്‌ ദേശീയ പാതാ അഥോറിറ്റി: ഇടപ്പള്ളി മണ്ണൂത്തി പാതയില്‍ താത്കാലിക കുഴിയടയ്ക്കല്‍ പോരാ,കൂടുതല്‍ ഉപകരണങ്ങളെത്തിച്ച്‌ കുഴിയടക്കാന്‍ നിര്‍ദേശം

തൃശൂര്‍ : ഇടപ്പള്ളി മണ്ണൂത്തി ദേശീയ പാതയിലെ കുഴി അടയ്ക്കലില്‍ നിലപാട് കടുപ്പിച്ച്‌ ദേശീയ പാതാ അഥോറിറ്റി. ഇടപ്പള്ളി. മണ്ണൂത്തി പാതയിലെ 16 ഇടങ്ങളില്‍ താത്കാലിക കുഴിയടയ്ക്കല്‍ പോരാ എന്ന് ദേശീയ പാതാ അഥോറിറ്റി കരാര്‍ കമ്ബനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനെ അറിയിച്ചു. കൊരട്ടി,ഡിവൈന്‍, ചാലക്കുടി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മഴക്കാലത്ത് നടത്തുന്ന കോള്‍ഡ് മിക്സിങ് അപര്യാപ്തമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഉറപ്പുള്ള ഹോട്ട് മിക്സിങ് നടത്താന്‍ തീരുമാനിച്ചത്. രണ്ട് മെഷീനുകള്‍ ഈ മേഖലയില്‍ എത്തിച്ച്‌ ഉറപ്പുള്ള ടാറിങ് നടത്താന്‍ കരാര്‍ കന്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ ഈ ഭാഗങ്ങളില്‍ താത്കാലിക കുഴിയടയ്ക്കല്‍ നടത്തിയിരുന്നു.

ദേശീയപാത കുഴിയടക്കല്‍:ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്ബനിയെ കരിമ്ബട്ടകയില്‍പെടുത്തണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

തൃശൂര്‍ മണ്ണുത്തി ദേശീയ പാതയുടെ കരാര്‍ ഏറ്റെടുത്ത ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്ബനിയെ കരിമ്ബട്ടകയില്‍പെടുത്തണമെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ദേശീയപാതയിലെ കുഴി അടയ്ക്കല്‍ കൃത്യതയോടെ അല്ലെന്നും തൃശൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്. ഇക്കാര്യം വ്യക്തമാക്കി തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിതാ വി കുമാര്‍ പ്രാഥമിക റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

താല്‍കാലിക കുഴി അടയ്ക്കലിനായി ഇപ്പോള്‍ ഉപയോഗിക്കുന്ന കോള്‍ഡ് മിക്സ് ഫലപ്രദമല്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന കരാര്‍ കമ്ബനിയില്‍ ആവശ്യമായ ജോലിക്കാരില്ല. റോഡ് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ആവശ്യമായ നിര്‍മാണ ഉപകരണങ്ങളുമില്ലെന്നും കളക്ടറുടെ പരിശോധനയില്‍ കണ്ടെത്തി. ഇതടക്കം വ്യക്തമാക്കിയാണ് കമ്ബനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയത്.

പ്രഹസനമായി ദേശീയപാതയിലെ രണ്ടാം ദിവസത്തെ കുഴിയടയ്ക്കലും. പുതുക്കാട്ടെ കുഴികള്‍ പൂര്‍ണമായും അടച്ചില്ല. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ കഴിഞ്ഞ ദിവസം ഇട്ട ടാര്‍ ഇളകി തുടങ്ങി. ഇവിടെ കരാര്‍ കമ്ബനിയുടെ കുഴിയടയ്ക്കല്‍ ഇന്നലേയും ഉണ്ടായിരുന്നു. കുഴി അടയ്ക്കല്‍ അശാസ്ത്രീയമാണെന്ന ആക്ഷേപത്തെ തുടര്‍ന്ന് എറണാകുളം, തൃശ്ശൂര്‍ ജില്ലാ കളക്ടര്‍മാരോട് നേരിട്ടെത്തി പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. റോഡ് റോളര്‍ ഉപയോഗിക്കാത്ത പ്രവര്‍ത്തിയില്‍ അശാസ്ത്രീയത ഉണ്ടായിരുന്നുവെന്നാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ നടത്തിയ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!