തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൂര്‍ണമായും വിലക്കാനാകില്ല, നിർവചിക്കേണ്ടത് ആവശ്യം- സുപ്രീംകോടതി

ന്യൂഡല്‍ഹി: എന്താണ് തിരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ എന്ന് നിര്‍വചിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. സൗജന്യ വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി എന്നിവ തിരഞ്ഞെടുപ്പ് സൗജന്യമായി കണക്കാക്കാന്‍ കഴിയുമോ എന്ന് കോടതി ആരാഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും വിലക്കാനാകില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് സൗജന്യങ്ങളെ സംബന്ധിച്ച ചര്‍ച്ച സങ്കീർണമാകുകയാണ്. ചിലര്‍ പറയുന്നു പൊതുപണം പാഴാക്കിക്കളയുന്നു എന്ന്. എന്നാല്‍ മറ്റുചിലര്‍ പറയുന്നത് ഇത് ക്ഷേമത്തിന് വേണ്ടിയാണെന്നാണ്. ക്ഷേമപദ്ധതികളുടെ പേരില്‍ ഇലക്ട്രാണിക്‌സ് ഉപകരണങ്ങള്‍ അടക്കം നല്‍കാമോ? ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയും സംവാദവും നടക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അഭിപ്രായപ്പെട്ടു. അതേസമയം, തിരഞ്ഞെടുപ്പ് വാഗ്ദാനമായി സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തു. കേസ് തിങ്കളാഴ്ച്ച പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.”

