KSDLIVENEWS

Real news for everyone

തലസ്ഥാനത്ത് ആളില്ലാത്ത വീട്ടില്‍ മോഷണം; പൊലീസിനെയും നാട്ടുകാരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികള്‍ രക്ഷപെട്ടു

SHARE THIS ON

തിരുവനന്തപുരം: തലസ്ഥാനത്ത് തോക്കുചൂണ്ടി മോഷണം നടത്താന്‍ ശ്രമം. ഇടപ്പഴഞ്ഞിയില്‍ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് തടഞ്ഞെങ്കിലും അക്രമികള്‍ ഇവര്‍ക്ക് നേരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.

മഞ്ഞ നിറത്തിലുള്ള ആക്ടീവയിലാണ് രണ്ടംഗ സംഘം മോഷണം നടത്താനായി ആളില്ലാത്ത വീട്ടില്‍ എത്തിയത്. ഇരുവരും വീട്ടില്‍ നിന്ന് ഇറങ്ങിവരുന്നത് അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ഇവരോട് കാര്യം തിരക്കിയെങ്കിലും മറുപടി പറയാതെ ഇരുവരും സ്കൂട്ടറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. അസ്വാഭാവികത തോന്നിയ അയല്‍ക്കാരിലൊരാള്‍ സ്കൂട്ടറിന്റെ താക്കോല്‍ ഊരിയെടുത്തു. ഉടന്‍ തന്നെ മോഷ്ടാക്കളിലൊരാള്‍ ബാഗില്‍ നിന്ന് തോക്കെടുത്ത് അയല്‍ക്കാരെ ഭീഷണിപ്പെടുത്തി. ഇരുവരും ഹിന്ദിയിലാണ് സംസാരിച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു. സിസിടിവിയില്‍ ഇവരുടെ ദൃശ്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. കുളത്തൂര്‍ സ്വദേശിയുടേതാണ് സ്കൂട്ടറെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് നിര്‍ദേശം പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ശ്രീകണഠേശ്വരത്ത് വച്ച്‌ ഒരു പൊലീസുകാരന്‍ ആക്ടീവ തടഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹത്തെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!