KSDLIVENEWS

Real news for everyone

ലോകായുക്ത ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍,അടുത്തയാഴ്ച തന്നെ പാസാക്കും; ഗവര്‍ണര്‍ ഒപ്പിടുമോ എന്നതില്‍ ആശങ്ക

SHARE THIS ON

തിരുവനന്തപുരം : വലിയ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമിടെ ലോകായുക്ത നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ഇന്ന് തന്നെ ബില്‍ സബ്ജക്‌ട് കമ്മിറ്റിക്ക് അയച്ച്‌ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വകുപ്പ് തിരിച്ചുള്ള ചര്‍ച്ച നടത്തി പാസ്സാക്കാനാണ് നീക്കം. ഇന്ന് അവതരിപ്പിക്കുക അസാധുവായ ഓ‌ര്‍ഡിനന്‍സിലെ വ്യവസ്ഥകളുള്ള ബില്ലാണ്. ബില്ലില്‍ പുതുതായി കൊണ്ട് വരേണ്ട ഭേദഗതി സംബന്ധിച്ച്‌ സിപിഎമ്മും സിപിഐയും തമ്മില്‍ ധാരണയിലെത്തിക്കഴിഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ വിധി പരിശോധിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥ മാറ്റി. മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭക്ക് പരിശോധിക്കാമെന്നാണ് ഭേദഗതി. മന്ത്രിമാര്‍ക്കെതിരായ വിധി മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കെതിരായ വിധി സ്പീക്കര്‍ക്കും പരിശോധിക്കാമെന്നാണ് വ്യവസ്ഥ. സബ്ജക്‌ട് കമ്മിറ്റിയിലായിരിക്കും ഭേദഗതി വരിക. സിപിഐ ഭേദഗതി സര്‍ക്കാറിന്‍റെ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കാനാണ് ധാരണ. പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കും. ബില്‍ സഭ പാസ്സാക്കിയാലും ഗവര്‍ണര്‍ ഒപ്പിടാതെ നിയമമാകില്ലെ. നിലവില്‍ സര്‍ക്കാറുമായി ഉടക്കി നില്‍ക്കുന്ന ഗവര്‍ണര്‍ ഒപ്പിടുമോ എന്നുള്ളതാണ് ആകാംക്ഷ

വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ നാളെ ആകും സഭയില്‍ അവതരിപ്പിക്കുക.മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭക്ക് പുന പരിശോധിക്കാമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ. മന്ത്രിമാര്‍ക്കെതിരായ വിധി മുഖ്യമന്ത്രിക്കും പുന പരിശോധിക്കാം. മുഖ്യമന്ത്രിക്കെതിരായ വിധിയിലെ പരിശോധനാ അധികാരം ഗവര്‍ണ്ണര്‍ക്ക് നല്‍കുന്ന നേരത്തെയുള്ള ഓര്‍ഡിനന്‍സിലെ വ്യവസ്ഥ ബില്ലില്‍ ഒഴിവാക്കിയിട്ടുണ്ട്.

വലിയ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സിപിഎമ്മും സിപിഐയും ലോകായുക്ത നിയമത്തിലെ ഭേദഗതിയില്‍ ധാരണയിലെത്തിയത്. ലോകായുക്ത വിധി പരിശോധനക്ക് സ്വതന്ത്ര സമിതിയെന്ന മുന്‍ ബദലില്‍ നിന്നും സിപിഐ പിന്മാറി. അത് നിയമക്കുരുക്കുണ്ടാക്കുമന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മാറ്റം. മുഖ്യമന്ത്രിക്കെതിരായ വിധിയില്‍ പുനപരിശോധന അധികാരം നിയമസഭക്ക് നല്‍കാനാണ് ധാരണ.

മന്ത്രിമാര്‍ക്കെതിരായ വിധി മുഖ്യമന്ത്രിയും എംഎല്‍മാര്‍ക്കെതിരായ വിധി സ്പീക്കറും പരിശോധിക്കും. ഫലത്തില്‍ ജുഡീഷ്യല്‍ സ്വഭാവമുള്ള ലോകായുക്ത വിധി സര്‍ക്കാര്‍ തന്നെ പരിശോധിച്ച്‌ തള്ളും. ലോകായുക്തയെ തൊടരുതെന്ന് ആവശ്യപ്പെട്ട് സിപിഎമ്മുമായി പോരടിച്ച സിപിഐയും നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ സമ്മതിച്ചു. നിലവിലെ നിയമത്തില്‍ അപ്പീല്‍ അവസരമില്ലെന്ന വാദമാണ് സിപിഐ ന്യായീകരണം. ഇന്ന് അവതരിപ്പിക്കുക പക്ഷെ ഗവര്‍ണ്ണര്‍ ഒപ്പിടാത്തത് മൂലം അസാധുവായ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളോടുള്ള ബില്ലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!