KSDLIVENEWS

Real news for everyone

കാക്കനാട് ഫ്‌ലാറ്റ് കൊലപാതക കേസ്; അര്‍ഷാദിനെ തെളിവെടുപ്പിനായി കാസര്‍ഗോഡേക്ക് കൊണ്ടുപോയി

SHARE THIS ON

കൊച്ചി: കാക്കനാട് ഫ്ലാറ്റ് കൊലപാതക കേസില്‍ തെളിവെടുപ്പിനായി പ്രതി അര്‍ഷാദിനെ കാസര്‍ഗോഡേക്ക് കൊണ്ടുപോയി. കൊലപാതകം നടത്തിയ ശേഷം മഞ്ചേശ്വരം വഴി പ്രതി കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടയില്‍ ആണ് പിടിയിലായത്. ഇവിടെ എത്തിച്ചു തെളിവെടുപ്പ് നടത്തും. സാമ്ബത്തിക തര്‍ക്കത്തെ തുടര്‍ന്ന് പ്രതിയെ കൊലപ്പെടുത്തി എന്നാണ് അര്‍ഷാദിന്റെ മൊഴി.

കൊലപാതകം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍, പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും മൃതദേഹം മാറ്റാന്‍ പ്രതിക്ക് മറ്റാരുടെയോ സഹായം ഉണ്ടായിട്ടുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ്. ലഹരി ഇടപാടിലെ കണ്ണികളെക്കുറിച്ചും വിപുലമായ അന്വേഷണമാണ് നടക്കുന്നത്.

കുറച്ചുനാളായി ലഹരിക്കടിമയായ അര്‍ഷാദ് കൊല്ലപ്പെട്ട സജീവന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പണം നല്‍കാനുണ്ടായിരുന്നു. ഇത് തിരികെ കിട്ടണമെന്ന് സജീവ് വാശിപിടിച്ചതോടെയാണ് ക്രൂരമായി മര്‍ദിക്കുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ കുത്തികൊല്ലുകയും ചെയ്തത്. കൃത്യത്തിന് ശേഷം മൃതദേഹം റൂമിനകത്തെ പൈപ്പ് ഡെക്ടിനകത്തേക്ക് തളളിവെച്ചു. സംഭവം പുറത്തറിയും മുന്‍പേ സംസ്ഥാനം വിടാനായിരുന്നു പദ്ധതി. കസ്റ്റഡി കാലാവധി തീരും മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാനുളള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ ഫ്‌ലാറ്റിലെത്തി പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!