KSDLIVENEWS

Real news for everyone

ബസ്‌സ്റ്റാൻഡ് സ്വപ്നംകണ്ട് ഉളിയത്തടുക്ക

SHARE THIS ON

മധൂർ : മധൂർ പഞ്ചായത്തിലെ പ്രധാന പട്ടണമായിട്ടും ഉളിയത്തടുക്കയ്ക്ക് ഒരു ബസ് സ്റ്റാൻഡ് എന്നത് ഇപ്പോഴും അകലേ. മധൂർ മദനന്തേശ്വര ക്ഷേത്രം, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ.), കിൻഫ്ര, ഡയറ്റ്, മന്തുരോഗ ചികിത്സാകേന്ദ്രം, പഞ്ചായത്ത് ഓഫീസ്, വിവിധ സർക്കാർ ഓഫീസുകൾ, സ്കൂളുകൾ എന്നിവ ഉളിയത്തടുക്കയുടെ സമീപ പ്രദേശങ്ങളിലാണ്.

നൂറുകണക്കിനാളുകൾ വാണിജ്യാവശ്യത്തിനും മറ്റും ദിവസേന ഇവിടെയെത്തുന്നുണ്ട്. മധൂർ ക്ഷേത്രത്തിലേക്ക് തന്നെ ഓരോ അഞ്ചു മിനിറ്റ്‌ കൂടുമ്പോഴും ബസുണ്ട്. കൂടാതെ സീതാംഗോളിയിലേക്ക് വിദ്യാനഗർ വഴിയും നിരവധി ബസുകൾ ഇവിടെയെത്തുന്നു. കാസർകോട് – മംഗളൂരു ദേശീയപാതയുടെ വികസനം നടക്കുന്നതിനാൽ ഗതാഗത സ്തംഭനം ഒഴിവാക്കാൻ ഒട്ടേറെ വാഹനങ്ങൾ ഉളിയത്തടുക്ക-സീതാംഗോളി വഴിയാണ് പോകുന്നത്. അതിനാൽ തിരക്ക് കൂടിയ പാതയായി ഇവിടെ മാറുകയാണ്.


എന്നിട്ടും ബസുകൾക്ക് നിർത്തിയിടുന്നതിനോ, ആളുകളെ കയറ്റുന്നതിനും ഇറക്കുന്നതിന് പോലും സൗകര്യമില്ല. റോഡരികിൽ തന്നെയാണ് ബസുകൾ ഇതിനായി നിർത്തിയിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!