KSDLIVENEWS

Real news for everyone

അതിതീവ്ര ലേസര്‍ വെളിച്ചത്തില്‍ നൃത്തം, 65 പേര്‍ക്ക് കാഴ്ച നഷ്ടമായി; സംഭവം ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ

SHARE THIS ON



മുംബൈ: ഗണേശ ചതുര്‍ഥി ഘോഷയാത്രയ്ക്കിടെ അതിതീവ്ര ലേസര്‍ വെളിച്ചത്തില്‍ നൃത്തംചെയ്തതുമൂലം 65 പേര്‍ക്ക് കാഴ്ച നഷ്ടമായി. കഴിഞ്ഞ 12 ദിവസത്തിനിടെയാണ് സംഭവം. അതിതീവ്ര ലേസര്‍ വെളിച്ചം വൈദ്യ, വ്യാവസായിക ആവശ്യങ്ങള്‍ക്കാണ് പൊതുവേ ഉപയോഗിക്കുക. നിയന്ത്രണങ്ങള്‍ പാലിക്കാതെ ഇവ ഘോഷയാത്രയില്‍ ഉപയോഗിച്ചതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമായത്.

ദീര്‍ഘനേരം ലേസര്‍വെളിച്ചം കണ്ണിലടിച്ചത് ഹോര്‍മോണ്‍ വ്യതിയാനത്തിനും അനുബന്ധപ്രശ്‌നങ്ങള്‍ക്കും കാരണമായെന്ന് കോലാപ്പുര്‍ ഡിസ്ട്രിക്ട് ഒഫ്താല്‍മോളജിസ്റ്റ് അസോസിയേഷന്‍ ഭാരവാഹി ഡോ. അഭിജിത് ടാഗാരെ പറഞ്ഞു. തീവ്രവെളിച്ചത്തില്‍ ഏറെനേരം നൃത്തം ചെയ്തത് റെറ്റിനയില്‍ രക്തസ്രാവമുണ്ടാക്കി. തുടര്‍ന്ന് കാഴ്ച നഷ്ടപ്പെടുകയായിരുന്നു -ഡോക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!