KSDLIVENEWS

Real news for everyone

യു.എന്നില്‍ ഖുര്‍ആന്‍ വചനം ഉരുവിട്ട്, ലോകകപ്പ് ആസ്വദിക്കാന്‍ ലോകത്തെ സ്വാഗതം ചെയ്ത് ഖത്തര്‍ അമീര്‍

SHARE THIS ON

ലോകകപ്പ് ഫുട്‌ബോള്‍ ആസ്വദിക്കാന്‍ ലോകത്തെ സ്വാഗതം ചെയ്ത് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ് നിങ്ങളെ പല ഗോത്രങ്ങളും വര്‍ഗങ്ങളുമായി തിരിച്ചത്’ എന്ന ഖുര്‍ആന്‍ വചനം ഉരുവിട്ടാണ് അമീര്‍ ലോകകപ്പിനായി ലോകത്തെ സ്വാഗതം ചെയ്തത്. എല്ലാതരം ഫുട്‌ബോള്‍ ആരാധകരെയും വാരിപ്പുണരാന്‍ ഖത്തരി ജനത തയ്യാറായിരിക്കുന്നു.

ഞാനും എന്റെ ജനതയും ഈ അതുല്യമായ ടൂര്‍ണമെന്റ് ആസ്വദിക്കാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. ലോകകപ്പ് മേഖലയിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങള്‍ ഞങ്ങള്‍ ശ്രദ്ധിക്കുകയാണ്. ഹയ്യാ കാര്‍ഡ് ഇന്ന് ഗള്‍ഫ് മേഖലയിലേക്ക് ആകെ പ്രവേശനത്തിനുള്ള രേഖയായി മാറിയിരിക്കുന്നു. 12 വര്‍ഷം മുമ്ബ് ഏറ്റെടുത്ത വെല്ലുവിളിയുടെ പൂര്‍ത്തീകരണത്തിന്റെ പടിവാതിലിലാണ് ഖത്തറെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശം, യുക്രൈന്‍ യുദ്ധം, ഇറാന്‍ ആണവ കരാര്‍ വിഷയങ്ങളിലടക്കം മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഘര്‍ഷങ്ങളില്‍ ഖത്തറിന്റെ നിലപാട് ലോകത്തെ ബോധ്യപ്പെടുത്തുന്നത് കൂടിയായിരുന്നു അമീറിന്റെ പ്രസംഗം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!