KSDLIVENEWS

Real news for everyone

എൺപതുകളിൽ കാസറഗോഡിന് ‘കുളിരേ’കിയ ജനകീയ ബ്രാൻഡ് തിരിച്ചു വരുന്നു

SHARE THIS ON

ചെർക്കള : എൺപതുകളിലും തൊണ്ണൂറുകളിലും നിരത്തിലെ കടമുറികൾക്ക് മുന്നിൽ അലങ്കാരമായിരുന്നു സോഡാ കുപ്പികളും പല വർണങ്ങളിലുള്ള സോഫ്റ്റ് ഡ്രിങ്ക്സും. കല്യാണ വീടുകളിലും നിറഞ്ഞു നിന്നതും ഈ സ്ഫടിക വർണങ്ങൾ തന്നെ. നവ സാമ്പത്തിക നയങ്ങളുടെ വരവോടെ കോർപ്പറേറ്റ് ഉത്പന്നങ്ങൾ ഗ്രാമങ്ങളിലെ കടകളിൽ പോലും സ്ഥാനം പിടിച്ചപ്പോ, മെല്ലെ മെല്ലെ നാടിന്റെ സ്വന്തം ഉത്പന്നം നാടൊഴിയുകയായിരുന്നു. ഇന്നും ഒറ്റപ്പെട്ട ഫാക്ടറികളും ഉത്പന്നങ്ങളും രംഗത്തുണ്ടെങ്കിലും നാൾക്കു നാൾ ജനകീയത കുറഞ്ഞു കൊണ്ടിരിക്കുന്നു.

പ്രതാപ കാലത്ത് സോഫ്റ്റ് ഡ്രിങ്കുകളുടെ രാജാവായിരുന്നു ‘കുളിർ ‘ സോഫ്റ്റ് ഡ്രിങ്ക്സും കുളിർ സോഡയും. ചെർക്കള ബേർക്കയിലെ മുഹമ്മദ് എന്ന കുളിർ മുഹമ്മദ് ആണ് ഇതിന്റെ സ്ഥാപകൻ. വീടിനടുത്തുള്ള ഫാക്ടറിയിൽ നിന്ന് കുടുംബാംഗങ്ങളുടെ സഹായത്തോടെ ആരോഗ്യകരമായ ഉത്പന്നം പുറത്തിറക്കാനായി എന്നതായിരുന്നു കുളിരിന്റെ ബ്രാൻഡ് ഐഡി.

ഉല്പാദന രംഗത്തുള്ള
35 വർഷത്തെ കഴിവിന്റെ മികവ് മുൻ നിർത്തി കുളിർ ബ്രാൻഡിൽ, തനിമയുള്ള ക്വാളിറ്റി വാഗ്ദാനം ചെയ്തു കൊണ്ട് പുതിയ ഉത്പന്നങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് അദ്ദേഹത്തിന്റെ തന്നെ പുതു തലമുറയിലെ സംരംഭകർ. ഐസ് ക്രീം വിപണ രംഗത്ത് കേരളത്തിലും കർണാടകയിലും ആയി ബാസ്കിൻ റോബിൻസ്,ക്യാമെറി, മെറിക്രീം, ലാസ, മെറിബോയ്, അമുൽ, സ്‌കീ, അങ്കിൾ ജോൺ,ഫ്രൂട്ട് ബ്ലെൻഡുകളായ ട്രൂ ഫ്രൂട്ട്, ജസ് ക്രഷ്, ടി കോകോ, എന്നീ ബ്രാൻഡുകളുടെ മൊത്ത വിതരണ വിപണിക്ക്‌ കഴിഞ്ഞ 15 വർഷമായി നേതൃത്വം നൽകുന്ന ബേർക്ക മുഹമ്മദിന്റെ മകൻ മുത്തലിബ് ബേർക്കയാണ് കുളിർ ബ്രാൻഡുമായി മുന്നോട്ടു പോകുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രത്യേക രീതിയിൽ തയ്യാറാകുന്ന കോക്കനട്ട്‌ ഡ്രിങ്ക്, കോക്കനട്ട്‌ ഐസ് ക്രീം ബാറുകൾ, കാഷ്യു ബാർ, വിവിധ തരം കുൽഫികൾ, ഐസ് ക്യൂബ്സ്, നൊസ്റ്റാൾജിയ ഐസ് ഇങ്ങനെ ഒരുപാട് ശീത ഉത്പന്നങ്ങളാണ് കുളിർ ബ്രാൻഡിൽ ഇറങ്ങുന്നത്.
ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും കുളിരേകാൻ വീണ്ടും എത്തുകയാണ് കാസർകോടിന്റെ സ്വന്തം ബ്രാൻഡ് പുതിയ രൂപത്തിലും ഭാവത്തിലും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!